UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൂടെയുണ്ട്; കേരളത്തിന് സഹായവുമായി ഗുജറാത്ത്, മഹാരാഷ്ട്ര, ബീഹാര്‍ സംസ്ഥാനങ്ങള്‍

അഞ്ച് കോടിക്ക് പുറമേ 250 അഗ്നിശമന സേനാംഗങ്ങളുടെ സേവനവും ബോട്ടുകളും ഒഢീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദൂരിതാശ്വാസം 150 കോടി പിന്നിട്ടു.

ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ നേരിടുന്ന കേരളത്തിന് വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ സഹായ ഹസ്തം. മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാര്‍ സംസ്ഥാനങ്ങളും ഇന്ന് ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂജറാത്ത്, ബീഹാര്‍ സംസ്ഥാനങ്ങള്‍ 10 കോടി വീതവും മഹാരാഷ്ട്ര 20 കോടിയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക 10 കോടി നല്‍കിയ കര്‍ണാടകയായിരുന്നു ആദ്യം രംഗത്തെത്തിയത്. ഇതിന് പിറകെ ഡല്‍ഹി(10), ആന്ധ്ര (5കോടി),  ഒഢീഷ (5), പഞ്ചാബ് (10) ജാർഖണ്ഡ്( 5) തമിഴ്‌നാട് (5), തമിഴ്‌നാട് (10), തെലങ്കാന (25), പുതുച്ചേരി (1) സര്‍ക്കാരുകളും സഹായം പ്രഖ്യാപിക്കുകയായിരുന്നു. അഞ്ച് കോടിക്ക് പുറമേ 250 അഗ്നിശമന സേനാംഗങ്ങളുടെ സേവനവും ബോട്ടുകളും ഒഢീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദൂരിതാശ്വാസം 150 കോടി പിന്നിട്ടു.

കേരളത്തിലെ പ്രളയം ദുരിതം വിലയിരുത്താനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതം നേരിടുന്നതിനായി 500 കോടിയുടെ ഇടക്കാലാശ്വാസം പ്രഖ്യാപിച്ചതിന് പിറകെയാണ് മറ്റ് സംസ്ഥാനങ്ങള്‍ സഹായവുമായെത്തിയത്. രാജ്യത്തെ വിവിധിയങ്ങളില്‍ നിന്നും അടിയന്തിരമായ ഭക്ഷ്യധാന്യങ്ങളും, മറ്റ് അവശ്യസാധനങ്ങളും അടിയന്തിരമായി എത്തിച്ചു നല്‍കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. കൂടാതെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. 500 കോടിക്ക് പുറമെയാണിത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍