UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുംബൈ ട്രിഡന്റ് ഹോട്ടലിൽ അഗ്നിബാധ; ആളപായമില്ല

അഞ്ചോളം ഫയർ യുനിറ്റുകൾ മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ നിയന്തണവിധേയമാക്കിയതെന്നും റിപ്പോർട്ടുകൾ പറുയുന്നു.

മുംബൈ മറൈൻ ഡ്രൈവിലെ പ്രശസ്ത ആഡംബര ഹോട്ടലായ ട്രിഡന്റിൽ വൻ തീപ്പിടുത്തം. ഹോട്ടലിന്റെ ഗ്രൗണ്ട് ഫ്ലോറിലുള്ള ഫാഷൻ സറ്റോറാണ് ബുധനാഴ്ച അർധരാത്രിയോടെ അഗ്നിക്കിരയായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

ആഡംബര ഹോട്ടലിന് പുറത്തുനിന്നിരുന്ന ടാക്സി ഡ്രൈവർമാരാണ് അഗ്നി ബാധ ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന തീയ്യണയ്ക്കുകയായിരു. അഞ്ചോളം ഫയർ യുനിറ്റുകൾ മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ നിയന്തണവിധേയമാക്കിയതെന്നും റിപ്പോർട്ടുകൾ പറുയുന്നു.

അതേസമയം, ഫോർട്ട് സർക്യുട്ടാണ് അഗ്നിബാധയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഇലക്ട്രിക്ക് പോയിന്റുകൾ കുടുതലായി നശിച്ചിട്ടുണ്ട്. എന്നാൽ വിശദമായി അന്വേഷണത്തിന് ശേഷം മാത്രമേ ശരിയായ കാരണം കണ്ടെത്താനാവു എന്നു അവർ പറയുന്നു.

കഴിഞ്ഞ ദിവസം മുംബൈ സബർബൻ ഹോസ്പിറ്റലിലുണ്ടായ തീപ്പിടുത്തത്തിൽ 9 പേർ മരിക്കുകയും 170 ഒാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ രണ്ട് ശതമാനം ഇടിവുവരുത്തി; ഗീത ഗോപിനാഥ് ഉള്‍പ്പെട്ട സംഘത്തിന്റെ പഠനം

1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ ആര്‍എസ്എസിന്റെ പങ്കെന്ത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍