UPDATES

മകളുടെ വിവാഹത്തിന് പശുക്കുട്ടിയെ കശാപ്പ് ചെയ്ത സംഭവം; പിതാവിന്റെ ശിക്ഷ തടഞ്ഞ് ഗുജറാത്ത് ഹൈക്കോടതി

തടഞ്ഞത് ഗുജറാത്ത് മൃഗസംരക്ഷണ നിയമപ്രകാരം പുറപ്പെടുവിച്ച ആദ്യ വിധി

പശുവിനെ കശാപ്പ് ചെയ്തെന്ന് കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ഗുജറാത്ത് ഹൈക്കോടതി. രാജ്കോട്ട് ജില്ലയിലെ ദോരാജി  നിവാസി സലിം മക്രാണി എന്നായാളെയാണ് കോടതി വെറുതെ വിട്ടത്. കേസുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട രേഖകൾ പരിശോധിച്ച പ്രകാരം ആരോപണ വിധേയരായ വ്യക്തി സാമ്പത്തിക പ്രവർത്തനങ്ങൾക്കായി ഗോമാംസം ഉപയോഗിച്ചില്ലെന്ന് വിലയിരുത്തിയാണ് കോടതി നടപടിയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

മകളുടെ കല്ല്യാണത്തിന് ബിരിയാണി തയ്യാറാക്കാൻ ബിഫ് ഉപയോഗിച്ചെന്ന് മാത്രമാണ് പ്രതിക്കെതിരായ ആരോപണം. അതിനാൽ തന്നെ കോടതിയുടെ പ്രത്യേക വിവേചനാധികാരം ഉപയോഗിച്ച് പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും കോടതിയുടെ ഉത്തരവിടുകയായിരുന്നു. സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ആർ‌പി ധോളാരി ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇയാളെ അടിയന്തിരമായി മോചിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.

2017 ൽ ഭേദഗതി വരുത്തിയ ഗുജറാത്ത് മൃഗസംരക്ഷണ നിയമപ്രകാരമായിരുന്നു മകളുടെ വിവാഹത്തിന് പശുക്കുട്ടിയെ കശാപ്പ് ചെയ്തെന്ന കേസിൽ രാജ്കോട്ട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി സലിം മക്രാണി എന്ന വ്യക്തിക്ക് ശിക്ഷ വിധിച്ചത്. ഈ വർഷം ജനുവരിയിൽ നടന്ന കേസിന് ആസ്പദമായ സംഭവത്തിൽ ജൂലായ് 7നായിരുന്നു കോടതി ശിക്ഷ വിധിച്ച് കൊണ്ട് ഉത്തരവിട്ടത്. ഗുജറാത്ത് മൃഗസംരക്ഷണ നിയമപ്രകാരമുള്ള ആദ്യ വിധിയായിരുന്നു ഇത്. അയൽവാസിയുടെ പശുക്കുട്ടിയെ മോഷ്ടിച്ച ശേഷം മകളുടെ വിവാഹത്തിന് കശാപ്പ് ചെയ്യുകയായിരുന്നെന്നാണ് സലിം മക്രാണിക്കെതിരായ പരാതി.

പിതാവിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. രാജ്കോട്ട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സലിം മക്രാണി എന്ന വ്യക്തിക്ക് ശിക്ഷ വിധിച്ചത്. 2017 ൽ ഭേദഗതി വരുത്തിയ ഗുജറാത്ത് മൃഗസംരക്ഷണ നിയമപ്രകാരമാണ് ശിക്ഷ. അയൽവാസിയുടെ പശുക്കുട്ടിയെ മോഷ്ടിച്ച ശേഷം മകളുടെ വിവാഹത്തിന് കശാപ്പ് ചെയ്യുകയായിരുന്നെന്നാണ് പരാതി. ഇൗ വർഷം ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം.

പശുവിനെ കൊല്ലുന്നതിനും ഇറച്ചി സൂക്ഷിക്കുന്നതിനും പശുക്കളെ അനധികൃതമായി കടത്തുന്നതിനും നേരത്തെ ഗുജറാത്തിൽ മൂന്ന് വര്‍ഷമായിരുന്നു തടവ് ശിക്ഷ. എന്നാൽ 2017 ഭേഗതതി പ്രകാരം ശിക്ഷാ കാലവധി 10 വർഷമാക്കി നീട്ടിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍