UPDATES

വിവാദങ്ങൾക്കൊടുവിൽ ആദ്യ റാഫേൽ യുദ്ധവിമാനം ഇന്ത്യയിൽ, ഒക്ടോബറിൽ വ്യോമസേനയ്ക്ക് കൈമാറും

കരാർ പ്രകാരം 36 വിമാനങ്ങളാണ് ഫ്രാൻസിൽ നിന്നും ഇന്ത്യയിലെത്തുക.

കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് രാഷ്ട്രീയ വിവാദത്തിന് വഴിവച്ച റാഫേല്‍ കരാര്‍ പ്രകാരമുള്ള ആദ്യ യുദ്ധ വിമാനം ഇന്ത്യന്‍ എയർ ഫോഴ്സിന് കൈമാറി. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള 58,000 കോടി രൂപയുടെ റഫേൽ ഇടപാട് പ്രകാരമുള്ള ആദ്യ വിമാനമാണ് കൈമാറിയത്. ആര്‍ബി 001 വിഭാഗത്തിൽ പെടുന്ന ഇരട്ട – എഞ്ചിൻ പോർവിമാനമാണ് സെപ്തംബർ 19 ന് വ്യോമസേനയ്ക്ക് കൈമാറിയതെന്ന്  livefistdefence.com റിപ്പോർട്ട് ചെയ്യുന്നു.

ഒക്ടോബർ എട്ടിന്  നടുക്കുന്ന ചടങ്ങിൽ  പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിമാനം ഔദ്യോഗികമായി വ്യോമസേനയ്ക്ക് കൈമാറും. അടുത്ത് തന്നെ  ഈ വിഭാഗത്തിൽ പെടുന്ന നാല് ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്ത്യൻ സർവീസിന്റെ ഭാഗമാവുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കരാർ പ്രകാരം 36 വിമാനങ്ങളാണ് ഫ്രാൻസിൽ നിന്നും ഇന്ത്യയിലെത്തുക.

ഫ്രാൻസിൽ നിന്ന് റാഫേൽ വിമാനങ്ങൾ വാങ്ങാൻ 2012 ൽ യു.പി.എ. സർക്കാരിന്റെ കാലത്താണ് തീരുമാനം ഉണ്ടാവുന്നത്. 126 റഫേൽ വിമാനങ്ങൾ വാങ്ങുകയും അതിന്റെ സാങ്കേതിക വിദ്യ ഇന്ത്യയിലെത്തിക്കുകയും ചെയ്യാനായിരുന്നു സർക്കാരിന്റെ നീക്കം. ഇതിൽ 18 വിമാനങ്ങൾ പൂർണമായി നിർമിച്ചവയും, 108 വിമാനങ്ങൾ ബംഗലൂരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിൽ അന്തിമ നിർമ്മാണം സാധ്യമാക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു ആദ്യ കരാർ. എന്നാൽ എ.കെ ആന്റണി പ്രതിരോധ മന്ത്രി ആയിരുന്ന കാലത്ത് ഈ ചർച്ച കരാറിലെത്തിയിരുന്നില്ല.

പിന്നീട് ഒന്നാം നരേന്ദ്രമോദി സര്‍ക്കാറിന്റ കാലത്ത് പ്രധാനമന്ത്രി ഫ്രാൻസിലെത്തിയപ്പോൾ ഈ കരാർ വീണ്ടും ഉയർന്നുവരികയായിരുന്നു. ഇന്ത്യ 36 റാഫേൽ വിമാനങ്ങൾ വാങ്ങാൻ തീരൂമാനിച്ചെന്നായിരു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെ ഇന്ത്യയും ഫ്രാൻസും തമ്മിൽ 2016 സെപ്റ്റംബറിൽ കറാർ ഒപ്പുവയ്ക്കുകയായിരുന്നു. നേരത്തെ 126 വിമാനമായിരുന്നു വാങ്ങാൻ ഉദ്ദേശിച്ചിരുന്നതെങ്കിൽ പുതിയ കരാറിൽ 36 വിമാനമാക്കി കുറയുതയായിരുന്നു. ഈ 36 വിമാനങ്ങളും ഫ്രാൻസിൽ നിന്ന് വാങ്ങാനായിരുന്നു തീരുമാനം. പുതിയ കരാറിൽ സാങ്കേതിക വിദ്യാ കൈമാറ്റമെന്ന് നിബന്ധനയും ഉണ്ടായിരുന്നില്ല. യുപിഎ കാലത്ത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡായിരുന്നു രാജ്യത്തെ സാങ്കേതിക പങ്കാളി. പുതിയ കരാർ പ്രകാരം അനിൽ അംബാനിയുടെ റിലയൻസ് ഡിഫന്സ് ലിമിറ്റഡ് എന്ന കമ്പനിയെ പങ്കാളിയായിട്ടുള്ളത്.

ആകാശത്ത് നിന്ന് താഴെ ഭൂമിയിലേക്ക് ആക്രമണം നടത്താനും ശത്രു വിമാനങ്ങളോട് പോരാടാനും ശേഷിയുള്ള രണ്ട് എഞ്ചിനുകളുള്ള യുദ്ധ വിമാനങ്ങളാണ് റാഫേൽ. ഏറ്റവും കുറഞ്ഞ നിരക്കിൽ ടെൻഡർ നൽകിയതിന്റെ അടിസ്‌ഥാനത്തിൽ റാഫേൽ വിമാന നിർമാതാക്കളായ ഡസോൾട്ടുമായി ചർച്ചകൾ നടത്താൻ ആണ് സർക്കാർ തയ്യാറായത്. അമേരിക്കയിലെയും യുറോപ്പിലെയും കമ്പനികളെ മറികടന്നാണ് ഡസോ ഏവിയേഷനെ സർക്കാർ തെരഞ്ഞെടുത്തത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍