UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രളയം എല്ലാം നഷ്ടപ്പെടുത്തി; വൃത്തിയാക്കിയ വീട്ടില്‍ 68 കാരന്‍ ജീവനൊടുക്കി

ഇന്നലെ വീടു വൃത്തിയാക്കിയ റോക്കി തിരികെ ക്യാമ്പിലേക്ക് പോയിരുന്നില്ല. നേരം പുലര്‍ന്നിട്ടും തിരികെ ക്യാമ്പില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഇദ്ദേഹത്തെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട ക്യാമ്പില്‍ കഴിഞ്ഞിരുന്ന എറണാകുളം സ്വദേശി വീട്ടില്‍ തിരിച്ചെത്തി അത്മഹത്യചെയ്തു. കോതറ സ്വദേശി കുഞ്ഞപ്പന്‍ (68) എന്ന റോക്കിയാണ് ആത്മഹത്യ ചെയ്തത്. വെള്ളപ്പൊക്ക ദുരിതത്തെ തുടര്‍ന്ന് കുടുംബത്തോടൊപ്പം ക്യാമ്പില്‍ കഴിഞ്ഞിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്. വീട്ടിലെ ഉപകരണങ്ങള്‍ അടക്കം എല്ലാം വെള്ളക്കെട്ടില്‍ നശിച്ചതോടെ ഇനി ജിവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും അയല്‍വാസികള്‍ പറയുന്നു. ഇന്നലെ വീടു വൃത്തിയാക്കിയ റോക്കി തിരികെ ക്യാമ്പിലേക്ക് പോയിരുന്നില്ല. നേരം പുലര്‍ന്നിട്ടും തിരികെ ക്യാമ്പില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഇദ്ദേഹത്തെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതോടെ പ്രളയത്തിന് ശേഷം ജീവനൊടക്കിയവരുടെ എണ്ണം മുന്നായി. അതിനിടെ പ്രളയം സമ്മര്‍ദങ്ങള്‍ നിരവധി പേര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളതായാണ് വിലയിരുത്തല്‍. ഇതോടെ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി കൗണ്‍സിങ്ങ് നല്‍കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍