UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്നും തുടരും; എറണാകുളം- ഷൊര്‍ണൂര്‍ പാതയിലും, കോട്ടയം വഴിയും സര്‍വീസുകള്‍ ഇല്ല

ഇന്നലെ സര്‍വീസ് നടത്തിയ ചെന്നൈ എഗ്മോര്‍, ജനശതാബ്ദി ഇന്റര്‍സിറ്റി, വഞ്ചിനാട്, പ്രത്യേക പാസഞ്ചറുകള്‍ ശനിയാഴ്ചയും സര്‍വീസ് നടത്തും. എറണാകുളം – ആലപ്പുഴ – തിരുവനന്തപുരം പാതയിലൂടെയായിരിക്കും സര്‍വീസ്.

പാതകള്‍ക്ക് സമീപത്തുള്ള പുഴകളില്‍ അടക്കം സുരക്ഷിതമല്ലാത്ത രീതിയില്‍ ജല നിരപ്പുയര്‍ന്നതിനാല്‍
ട്രെയിന്‍ ഗതാഗതത്തില്‍ തടസം നേരിടുമെന്ന് റെയില്‍ വേ അറിയിച്ചു. ആലുവ- അങ്കമാലി ഭാഗത്ത് പെരിയാറും കോട്ടയം പാതയില്‍ പമ്പ, മണിമലയാറുകളും പാലത്തിനൊപ്പം ഉയര്‍ന്ന് ഒഴുകുകയാന്ന സാഹചര്യത്തിലാ്ണ് നടപടി. എറണാകുളം – ഷൊര്‍ണൂര്‍ പാതയില്‍ ഇന്നും ഗതാഗതം ഉണ്ടാകില്ല. എന്നാല്‍ ഇന്നലെ സര്‍വീസ് നടത്തിയ ചെന്നൈ എഗ്മോര്‍, ജനശതാബ്ദി ഇന്റര്‍സിറ്റി, വഞ്ചിനാട്, പ്രത്യേക പാസഞ്ചറുകള്‍ ശനിയാഴ്ചയും സര്‍വീസ് നടത്തും. എറണാകുളം – ആലപ്പുഴ – തിരുവനന്തപുരം പാതയിലൂടെയായിരിക്കും സര്‍വീസ്. കേരള എക്‌സപ്രസ് ഉള്‍പ്പെടെ ഏതാനും തീവണ്ടികള്‍ തിരുനെല്‍വേലിവഴി പുനക്രമീകരിച്ചിട്ടുണ്ട്.

ഗുരുവായൂര്‍ – ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് വെള്ളിയാഴ്ച എറണാകുളത്തുനിന്നും സര്‍വീസ് തുടങ്ങി. ഇന്റര്‍സിറ്റി എറണാകുളത്തുനിന്നും വഞ്ചിനാട് കായംകുളത്തുനിന്നും യാത്ര ആരംഭിച്ചു. ജനശതാബ്ദി എറണാകുളം- തിരുവനന്തപുരം പാതയില്‍ മാത്രമായി ഓടുന്നുണ്ട്.

രാജധാനി എക്സ്പ്രസ്, നിസാമുദീന്‍ – എറണാകുളം എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്, എറണാകുളം – പുണെ എക്സ്പ്രസ് ചണ്ഡിഗഢ് എക്സ്പ്രസ് എന്നിവയും കോഴിക്കോട് യാത്ര അവസാനിപ്പിച്ചു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കൊല്ലം – ചെങ്കോട്ട പാതയിലും തീവണ്ടികള്‍ റദ്ദാക്കി. ശനിയാഴ്ചയുള്ള കൊല്ലം – ചെങ്കോട്ട പാസഞ്ചര്‍ റദ്ദാക്കി. മധുരൈ- കൊല്ലം പാസഞ്ചര്‍ പുനലൂരിനും കൊല്ലത്തിനും ഇടയില്‍ ഉണ്ടാകില്ല. പുനലൂര്‍- കന്യാകുമാരി പാസഞ്ചര്‍ കൊല്ലത്ത്നിന്ന് പുറപ്പെടും. ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ കൊല്ലത്ത് നിന്ന് പുറപ്പെടും. റദ്ദാക്കിയ തീവണ്ടികളിലെ യാത്രക്കാര്‍ക്ക് തിരുനെല്‍വേലി വഴിയുള്ള തീവണ്ടികളില്‍ റിസര്‍വേഷന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തേക്ക് എത്തുന്ന ദീര്‍ഘദൂര തീവണ്ടികള്‍ സൗകര്യപ്രദമായി കോഴിക്കോട് മുതലുള്ള വിവിധ സ്റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കുയാണ്. അവിടെനിന്ന് മടക്കയാത്ര തുടങ്ങും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍