UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനാവശ്യമായി ഇന്ധനം നിറച്ച് ക്ഷാമം ഉണ്ടാക്കരുത്; ദുരിതാശ്വാസത്തിന് മുന്‍ഗണന വേണം

ഇന്ധന ക്ഷാമം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ കാനുകളില്‍ അടക്കം ഇവ ശേഖരിച്ചു വയ്ക്കാന്‍ ആളുകള്‍ തയ്യാറായതോടെ പമ്പുകളിലും മറ്റും തിരക്ക് രൂക്ഷമാക്കിയിട്ടുണ്ട്.

കടുത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്തേക്കുള്ള ഇന്ധന നീക്കത്തിന് തടസം നേരിട്ടതോടെ ദുരിത ബാധിത ജില്ലകളിലടക്കം ഇന്ധന ക്ഷാമത്തിന് സാധ്യത. വെള്ളപ്പൊക്കം രൂക്ഷമായ ഭാഗങ്ങളില്‍ പമ്പുകളില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്നും പലയിടങ്ങളിലും ഇന്ധനം വിതരണം തടസപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട് . അതിനിടെ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ നടക്കുന്ന മേഖലകളില്‍ ഇന്ധന ക്ഷാമം ഒഴിവാക്കാന്‍ പമ്പുകളിലെ പൊതു വിരതണം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ തൃശ്ശുര്‍ നഗരമേഖലകള്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ദുരിത മേഖലകളിലുള്ള പമ്പുകളിലെ ഇന്ധന വിതരണം അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.

എറണാകുളം അമ്പലമുകള്‍ പ്ലാന്റില്‍ നിന്നുമുള്ള ഇന്ധന വിതരണം തടസപ്പെട്ടതോടെ തെക്കന്‍ ജില്ലകളിലും, മംഗലാപുരത്ത് നിന്നുള്ള നീക്കം തടസപ്പെട്ടത് വടക്കന്‍ ജില്ലകളിലും ഇന്ധനനീക്കത്തിന് തടസം നേരിട്ടുണ്ട. റെയില്‍ റോഡ് ഗതാഗത സംവിധാനങ്ങള്‍ തകരാറിലായതും ഇന്ധന നീക്കം തടസപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്.
ഇതിനിടെ ഇന്ധന ക്ഷാമം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ കാനുകളില്‍ അടക്കം ഇവ ശേഖരിച്ചു വയ്ക്കാന്‍ ആളുകള്‍ തയ്യാറായതോടെ പമ്പുകളിലും മറ്റും തിരക്ക് രൂക്ഷമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ധനക്ഷാമം ഉണ്ടായേക്കുമെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍