UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആലുവയിലും ചാലക്കുടിയിലും ജലനിരപ്പ് താഴുന്നു

ഇടുക്കി ഡാമില്‍ നിന്നും പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് സെക്കന്റില്‍ 18 ലക്ഷം ലിറ്ററില്‍ നിന്നും 10 ലക്ഷം ലിറ്ററായി കുറച്ചു. ഇതാണ്‌  പെരിയാറിലെ ജലമൊഴുക്ക് കുറഞ്ഞതിന് കാരണം. 

പ്രളയക്കെടുതിയിലായ ആലുവയ്ക്ക് ആശ്വാസമായി ജലനിരപ്പ് താഴ്ന്നു തുടങ്ങി. ചിലയിടങ്ങളില്‍ ഗതാഗതം ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചു തുടങ്ങി. ഇതിനിടെ ചാലക്കുടിയില്‍ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. അതേസമയം മേഖലയില്‍ മഴ തുടരുകയാണ്.

പത്തനംതിട്ട റാന്നി മേഖലയിലെ വെള്ളക്കെട്ട് മാറിയിട്ടില്ല. ഇവിടങ്ങളില്‍ നിന്നും ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ചതായി ജില്ലാ ഭരണ കൂടം അറിയിക്കുന്നു. അച്ചന്‍ കോവിലാറില്‍ ജലനിരപ്പ് ഉയരുന്നതോടെ പന്തളത്ത് വെള്ളക്കെട്ട് തൂടരുകയാണ്. നദി ഗതിമാറി ഒഴുകുന്ന അവസ്ഥയാണ് വേഖലിയിലുള്ളത്. നഗരത്തിലടക്കം അതിശക്തമായ ഒഴുക്കും തുടരുകയാണ്.
അച്ചന്‍ കോവിലാറിലെ ജലപ്രവാഹം ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നുണ്ട്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് 50 അംഗ നാവികസേന രംഗത്തെത്തി. ചെങ്ങന്നൂരിലും ആറന്മുളയിലും തിരുവല്ലയിലും കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമാണ്. ഈ മേഖലകളില്‍ ഭക്ഷണം പോലുമില്ലാതെ ആയിരങ്ങളാണ് കഴിയുന്നത്.

ചാലക്കുടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഭക്ഷണവും വെളളവുമില്ലാതെ മൂന്ന് ദിവസമാണ് പിന്നിട്ടിരിക്കുന്നത്. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഒരടിയോളം താഴ്ന്നു. ഡാമുകളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്.

ഇതിനിടെ ഇടുക്കി ഡാമില്‍ നിന്നും പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് സെക്കന്റില്‍ 18 ലക്ഷം ലിറ്ററില്‍ നിന്നും 10 ലക്ഷം ലിറ്ററായി കുറച്ചു. ഇതാണ്‌  പെരിയാറിലെ ജലമൊഴുക്ക് കുറഞ്ഞതിന് കാരണം.  അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവും സെക്കന്റില്‍ 10 ലക്ഷം ലിറ്ററാണ്. അതേ സമയം ഇടുക്കിയുടെ പല ഭാഗങ്ങളിലും ഉരുള്‍ പൊട്ടുന്നുണ്ട് .  ഉപ്പുതോട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ആളുകള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍