UPDATES

ദുരിതം രൂക്ഷം; ഒറ്റപ്പെട്ട് ചെങ്ങന്നൂര്‍ തിരുവാന്‍വണ്ടൂര്‍ പഞ്ചായത്ത്

പാണ്ടനാട്,  മിത്രമഠം, അട്ടക്കുഴിപ്പാടം, പേയാര്‍, കുട്ടിയതോട്, എരമല്ലിക്കര, വളഞ്ഞവട്ടം എന്നിവിടങ്ങളും വെള്ളത്തിനടിയിലാണ്.

കനത്തമഴയില്‍ പമ്പ നദി കരകവിഞ്ഞൊഴുകിയതോടെ ഉണ്ടായ പ്രളയത്തില്‍ ഒറ്റപ്പെട്ട് തിരുവാന്‍വണ്ടൂര്‍ പഞ്ചായത്ത്. പഞ്ചായത്തിന്റെ ഭുരിഭാഗം മേഖലകളും ഇതിനോടകം വെള്ളം കയറിയ അവസ്ഥയിലാണ്. പ്രളയ ബാധിതമായ നിരവധി മേഖലകളില്‍ ദുരന്ത നിവാരണ സേനയടക്കം രക്ഷാ പ്രവര്‍ത്തനവുമായി രംഗത്തെത്തുമ്പോവും മതിയായ വിവരങ്ങള്‍ ലഭിക്കാതെയും സൗകര്യങ്ങള്‍ ഇല്ലാതെയും കുടുങ്ങിക്കിടക്കുന്നത് ഇവിടത്തെ ജനങ്ങള്‍. പാണ്ടനാട്,  മിത്രമഠം, അട്ടക്കുഴിപ്പാടം, പേയാര്‍, കുട്ടിയതോട്, എരമല്ലിക്കര, വളഞ്ഞവട്ടം എന്നിവിടങ്ങളും വെള്ളത്തിനടിയിലാണ്.

തിരുവാന്‍ വണ്ടൂര്‍ സ്വദേശി മരത്തുമാനം എന്‍ കെ മുരളീധരന്റെ വീട്ടില്‍ വെള്ളം കറിയതിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുകയാണ്. മൂന്നു ദിവസമായി വൈദ്യുതി തടസപ്പെട്ട് കിടക്കുന്ന ഇവിങ്ങളിലുള്ളവര്‍ പുറം ലോകത്ത് എന്തു സംഭവിക്കുന്നതെന്ന് അറിയുന്നില്ല. വീടിന്റെ ഒന്നാം നിലയില്‍ ഇതിനോടകം വെള്ളത്തനടിയിലായതായി മുരളീധരന്‍ പറയുന്നു. നാട്ടുകാര്‍ പറഞ്ഞറിയുന്ന വിവരങ്ങളിലൂടെ മാത്രമാണ് അണക്കെട്ട് തുറക്കുന്നതും, ജല നിരപ്പ് ഉയരുന്നതടക്കമുള്ള കാര്യങ്ങള്‍ അറിയുന്നത്. ഇതിനാല്‍ തന്നെ വാര്‍ത്തകളുടെ വസ്തുതകള്‍ അറിയാന്‍ കഴിയിന്നില്ലെന്നും അവര്‍ പറയുന്നു. ശക്തിയായ ഒഴുക്കും ചെളിയും തണുപ്പും പ്രായമായ ആളുകളെ ഉള്‍പ്പെടെ ദുതിരത്തിലാക്കുകയാണ്. തിരുവാന്‍വണ്ടൂര്‍ പഞ്ചായത്ത് ഓഫീസിന് കെട്ടിടത്തിന് സമീപത്ത് അടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്.

പമ്പയോട് ചേര്‍ന്ന കിടക്കുന്ന പാണ്ടനാട് പഞ്ചായത്തിലും സ്ഥിതി രൂക്ഷമാണെന്ന് പ്രദേശ വാസിയായ സ്വാതിയില്‍ പ്രസന്നന്‍ പറയുന്നു. റോഡുകള്‍ ഉള്‍പ്പെടെ വെള്ളം കയറിയ അവസ്ഥയിലാണ്. തന്റെ ജിവിതത്തിനിടയില്‍ ആദ്യമായാണ് ഇത്രയും രൂക്ഷമായ വെള്ളക്കെട്ടുണ്ടാവുന്നത്. വൈദ്യുതിയില്ലാത്തതും വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ തടസപ്പെട്ടതും ഇവരുടെ ബുദ്ധിമുട്ട് രൂക്ഷമാക്കുകയാണ്. ഭാര്യക്കും മകനും ഒപ്പമാണ് ഇവര്‍ ഇവിടെ കഴിയുന്നത്. വൃക്ക ദാനം ചെയ്ത വ്യക്തികൂടിയാണ് പ്രസന്നന്റെ ഭാര്യ. ഇവിടങ്ങളിലെ അടുത്ത ഷെല്‍ട്ടര്‍ ഹോമിലേക്ക് എത്താന്‍ പ്രയാസപ്പെടുകയാണ് ഇവിടങ്ങളിലുള്ളവര്‍. ദിവസങ്ങളായി വെള്ളം കയറിയക്കിടക്കുന്നതിനാല്‍ ഭക്ഷണസാധനങ്ങള്‍ക്കും കുറവ് അനുഭവപ്പെടുന്നുണ്ട്.

എംസി റോഡിന് സമീപത്തുള്ള സ്രാവിന്‍ കൂട് മേഖലയില്‍ വെള്ളം കുറഞ്ഞിട്ടുണ്ടെങ്കിലും വരട്ടാറിന്റെ കൈവഴികളില്‍ ശക്തമായ ഒഴുക്കാണ് രെഖപ്പെടുത്തുന്നത്. തടസങ്ങള്‍ മാറ്റി അടുത്തിടെ പുനരുദ്ധീകരിച്ച വരട്ടാറിലെ ഒഴുക്കും ജന നിരപ്പും കണക്കാകാനാവാത്ത അവസ്ഥയാണ് നാട്ടകാര്‍.

ആറന്‍മുളയിടെ ആറാട്ടുപുഴ പ്രദേശത്തെ ഉണ്ണികൃഷ്ണന്റെ വീട്ടിന്റ ഒന്നാം നില പൂര്‍ണമായും വെള്ളം കയറിയ നിലയിലാണ്. വാര്‍ത്തകള്‍ അറിയാന്‍ കഴിയാത്ത അവസ്ഥായാണ് ഇവിടങ്ങളിലെന്നും ഇവര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍