UPDATES

സിനിമ

ദുരിതാശ്വാസവുമായി 80കളിലെ തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ കൂട്ടായ്മയും

40 ലക്ഷം രൂപയാണ് ഇവര്‍ സ്വന്തം നിലയിലും സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുമായി സഹകരിച്ചും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

കേരളം നേരിടുന്ന പ്രളയ ദുരിതത്തെ നേരിടാന്‍ കൈത്താങ്ങുമായി 80കളിലെ സിനിമാ പ്രവര്‍ത്തകര്‍. 40 ലക്ഷം രൂപയാണ് ഇവര്‍ സ്വന്തം നിലയിലും സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുമായി സഹകരിച്ചും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഒരുകാലത്ത് തെന്നിന്ത്യന്‍ വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങളാണ് തങ്ങളുടെ കൂട്ടായ്മ മുഖേനയാണ് തുക സമാഹരിച്ചത്.

സംവിധാനയകന്‍ മണിരത്‌നം, സുഹാസിനി, ഖുഷ്ബു & സുന്ദര്‍, മരിയാസേന (സത്യഭാമ യുനിവേഴസിറ്റി), ലിസി ലക്ഷ്മി, രാജ്കുമാര്‍ സേതുപതി, അവണി സിനിമാക്‌സ്, കാസിനോ മഹാജോങ്ഹ് ഫണ്ടേഷന്‍, ജാക്കി ഷറോഫ്, ശാന്തകുമാര്‍ ഹോണററി കൗണ്‍സില്‍ മൗറീഷ്യസ്, പൂര്‍ണിമ ഭാഗ്യരാജ്, സരിത, ജയ സുധ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പണം സ്വൂരൂപിച്ചത്. നിവധി പേര്‍ ഇതുമായി സഹകരിച്ചിട്ടുണ്ടെന്ന്  ഇവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍