UPDATES

പ്രവാസം

കേന്ദ്രത്തിനെതിരെ വീണ്ടും പിണറായി, കേരളം അങ്ങനെ നന്നാവേണ്ട എന്നാണ് അവരുടെ നിലപാട്‌

കേരളത്തിന് മുന്നോട്ടുപോകാനുള്ള അവസരം നിഷേധിച്ചു. ഒരു ജനതയുടെ ഭാവിയുടെ പ്രശ്‌നമാണ്. എന്നാല്‍, ജന്മ നാടിനെ പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങളെ ആര്‍ക്കും തടയാനാവില്ല.

നാല് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനിടയില്‍ ഷാര്‍ജയില്‍ നടന്ന പൊതുയോഗത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയാനന്തരം കേരളത്തിന് മികച്ച സഹായം ലഭിക്കും എന്നറിഞ്ഞതോടെ കേന്ദ്ര സര്‍ക്കാര്‍ സഹായങ്ങള്‍ തടയുകയായിരുന്നു. സഹായം അടക്കം തടയുന്ന രീതി കേന്ദ്രം സ്വീകരിച്ചത്. ഇതിനര്‍ത്ഥം നിങ്ങള്‍ അങ്ങനെ നന്നാകേണ്ട എന്നതാണ്. നവകേരള സൃഷ്ടിക്കായുള്ള കേരളത്തിന്റെ ശ്രമങ്ങളെ തകര്‍ക്കാനാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ നീക്കങ്ങളെന്നും മുഖ്യമന്ത്രി ആരോപിച്ചു.

യു.എ.ഇ.യിലേക്ക് യാത്ര തിരിക്കുന്ന ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളില്‍ വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍, ഇവിടെയെത്തിയപ്പോള്‍ അതിന് അടിസ്ഥാനമില്ലെന്ന് ബോധ്യമായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായായി മന്ത്രിമാര്‍ വിവിധ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനാനുമതി തേടിയപ്പോള്‍ അത് തടഞ്ഞു. ഇത് ഇക്കാര്യങ്ങള്‍ക്കുള്ള പ്രകടമായ സൂചനയാണ്.

കേരളത്തിന്റെ സാധ്യതകള്‍ തകര്‍ക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതൊരു നിസ്സാരപ്രശ്‌നമല്ല. കേരളത്തിന് മുന്നോട്ടുപോകാനുള്ള അവസരം നിഷേധിച്ചു. ഒരു ജനതയുടെ ഭാവിയുടെ പ്രശ്‌നമാണ്. എന്നാല്‍, ജന്മ നാടിനെ പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങളെ ആര്‍ക്കും തടയാനാവില്ല. കേരളീയരില്‍ തനിക്ക് വിശ്വാസമുണ്ട്. ഇവിടെയാണ് മലയാളിയുടെ കരുത്തും അഭിമാനവും പ്രകടിപ്പിക്കേണ്ടത്. അതിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്ക് മറുപടി നല്‍കാനാവണം ഇനിയുള്ള നമ്മുടെ ശ്രമം. നാടിനെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തിയാവണം ആ മറുപടി. ഒറ്റക്കെട്ടായിനിന്ന് നാടിന്റെ നിര്‍മാണപ്രക്രിയയില്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

ഷാര്‍ജ ഗോള്‍ഫ് ക്ലബ്ബില്‍നടന്ന സമ്മേളനത്തില്‍ വിവിധ വന്‍ ജനാവലിയാണ് ഉണ്ടായിരുന്നത്. പ്രമുഖ വ്യവസായി എം.എ. യൂസഫലി പൊതുസമ്മേളനത്തില്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ഡോ. ഷംസീര്‍ വയലില്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി. ജോണ്‍സണ്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം കൊച്ചുകൃഷ്ണന്‍ ലോകകേരള സഭാംഗം കെ.ബി. മുരളി തുടങ്ങിയവര്‍ സംസാരിച്ചു.  മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശന പരിപാടിയിലെ അവസാന പൊതുസമ്മേളനമാണ് ഷാര്‍ജയില്‍ നടന്നത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഇന്ന് സംസ്ഥാനത്ത് തിരിച്ചെത്തും.

‘വാക്കിന് വിലയില്ലാത്തവർ ഏത് പദവിയിൽ ഇരുന്നിട്ടും കാര്യമില്ല’; നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

യുഎഇയുടെ സ്നേഹാദരം എഴുന്നൂറുകോടി രൂപയേക്കാള്‍ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍