UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദുരിതം പഠിക്കാന്‍ പ്രളയ ഗ്രാമ സഭ; കുട്ടനാടിനെ വാസയോഗ്യമാക്കാന്‍ വിപുലമായ പരിപാടികള്‍

വ്യാഴാഴ്ചയോടെ കൂട്ടനാട്ടില്‍ നിന്നുള്ളവരെ വീടുകളിലേക്ക് മറ്റാനാവുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പ്രതികരിച്ചു. കുടിവെള്ളം, ജല സേചനം എന്നിവയ്ക്കാണ് ഇപ്പോള്‍ മുന്‍ഗണന.

കേരളത്തിലെ പ്രളയ ദുരിത പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പഞ്ചായത്തുകളില്‍ ഇന്ന് പ്രളയ ഗ്രാമസഭ ചേരുമെന്ന് ധന മന്ത്രി തോമസ് ഐസക്. കുട്ടനാട് മേഖലകളിലെ വീടുകള്‍ താമസ യോഗ്യമാക്കുന്നതിന് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന വിഫുലമായ പരിപാടികളും നാളെ ആരംഭിക്കും. വ്യാഴാഴ്ചയോടെ കൂട്ടനാട്ടില്‍ നിന്നുള്ളവരെ വീടുകളിലേക്ക് മറ്റാനാവുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പ്രതികരിച്ചു. കുടിവെള്ളം, ജല സേചനം എന്നിവയ്ക്കാണ് ഇപ്പോള്‍ മുന്‍ഗണന. വീട്ടുകാരോടൊപ്പം സന്നദ്ധ പ്രവര്‍ത്തകരും ശൂചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും. ഇനിയും വെള്ളം ഇറങ്ങാത്ത പ്രദേശങ്ങളില്‍ ഉള്ളവര്‍ മാത്രമാവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്യാമ്പുകള്‍ തുറക്കുകയെന്നും മന്ത്രി അറിയിച്ചു.

അതിനിടെ സംസ്ഥാനത്തെ സ്‌കൂളുകള്‍ 29 ന് തുറക്കുമെന്നിരിക്കേ ആലപ്പുഴ അടക്കമുള്ള നഗരങ്ങളില്‍ പവര്‍ത്തിക്കുന്ന ക്യാമ്പുകള്‍ വാര്‍ഡ് തലത്തിലേക്ക് മാറ്റും. വിദ്യാഭ്യാസേതര സ്ഥാപനങ്ങളിലായിരിക്കും തുടര്‍ന്ന് ക്യാമ്പുകള്‍ നടത്തുകയെന്നും അദ്ദേഹം അറിയിച്ചു. ആലപ്പുഴയുടെ പ്രധാന റോഡായ എസി റോഡിലൂടെയുള്ള ഗതാഗതം ഇന്നു വൈകീട്ടോടെ പുനസ്ഥാപിക്കാനാവുമെന്ന കരുതുന്നതായും അദ്ദേഹം പറയുന്നു.
16 പഞ്ചായത്തുകളിലെ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ഓപ്പറേഷന്‍ റീഹാബിലിറ്റെഷന്‍ അവലോകന യോഗവും ഇന്നലെ ചേര്‍ന്നിരുന്നു.

ഇന്ന് ഗ്രാമ സഭ നടക്കുന്ന കുട്ടനാടിലെ ഇടങ്ങള്‍

1 പുളിങ്കുന്ന് എസ്.എന്‍ കോളേജ് ചേര്‍ത്തല 10 എഎം 9496043669
2 വെളിയനാട് എസ്.എച്ച് സ്‌കൂള്‍,വെളിയനാട് 10 എഎം 9496043677
3 കാവാലം കെ.ഇ കാര്‍മല്‍ സ്‌കൂള്‍ ,മുഹമ്മ 3.00.പിഎം 9496043667
4 നീലംപേരൂര്‍ പഞ്ചായത്ത് ഓഫീസ് 10 എഎം 9496043671
5 മുട്ടാര്‍ പഞ്ചായത്ത് ഓഫീസ് 10എഎം 9496043673
6 ചമ്പക്കുളം കണിച്ചുകുളങ്ങര സ്‌കൂള്‍ 10എഎം 9496043659
7 തലവടി ഗവ.എച്ച് എസ്.എസ് തലവടി 10എഎം 9496043663
8 രാമങ്കരി എസ്.എന്‍.ഡി.പി.ഹാള്‍ രാമങ്കരി 10എഎം 9496043675
9 തകഴി മരിയമോണ്ടിസോറി സ്‌കൂള്‍ അമ്പലപ്പുഴ 10എഎം 9496043661
10 നെടുമുടി കാര്‍മല്‍ ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ പുന്നപ്ര 10എഎം 9496043665
11 കൈനകരി എസ്.ഡി.വി സ്‌കൂള്‍,ആലപ്പുഴ 10എഎം 9496043657
12 ചെറുതന ആയാപറമ്പ് ഗവ.എച്ച് എസ്.എസ് 10എഎം 9496043705
13 വീയപുരം ആശ്വാസ് കേന്ദ്രം വീയപുരം 10എഎം 9496043711
14 കരുവാറ്റ എന്‍ എസ് എസ് എച്ച എസ് എസ് കരുവാറ്റ 10എഎം 9496043699
15 പള്ളിപ്പാട് ടി കെ എം എം കോളേജ് നങ്ങ്യാര്‍കുളങ്ങര 10എഎം 9496043709

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍