UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മായം കലർന്ന വെളിച്ചെണ്ണ; 74 ബ്രാൻഡുകൾ കൂടി നിരോധിച്ചതായി ഭക്ഷ്യ സുരക്ഷാവകുപ്പ്

നിരോധിക്കപ്പെട്ട വെളിച്ചെണ്ണ ബ്രാൻഡുകൾ സംഭരിക്കുന്നതും വിൽക്കന്നതും കുറ്റകരമാണെന്നും വകുപ്പ് പുറത്തിറക്കിയ വാർത്താ കുറിപ്പ് വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ വിപണികളില‍ സുലഭമായ 74 ഇനം വെളിച്ചെണ്ണ ബ്രാൻഡുകളിൽ മായം കലർന്നിട്ടുണ്ടെന്ന് കണ്ടെത്തിയതായി ഭക്ഷ്യ സുരക്ഷാവകുപ്പ്. പരിശോധനയില്‍ മായം കണ്ടെത്തിയതോടെ ഇവയുടെ ഉർപാദനം, വിതരണം, സംഭരണം വിൽപന എന്നിവ നിരോധിച്ചതായി ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ആനന്ദ് സിംഗ് ക െഎഎഎസ് അറിയിച്ചു. 2006 ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഈ 74 ബ്രാന്‍റുകൾ വിപണിയിൽ ഇറങ്ങിയിരുന്നതെന്നും വാർത്താ കുറിപ്പ് പറയുന്നു.

നിരോധിക്കപ്പെട്ട വെളിച്ചെണ്ണ ബ്രാൻഡുകൾ സംഭരിക്കുന്നതും വിൽക്കന്നതും കുറ്റകരമാണെന്നും വകുപ്പ് പുറത്തിറക്കിയ വാർത്താ കുറിപ്പ് വ്യക്തമാക്കുന്നു. അതേസമയം കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന കേര എന്ന ബ്രാൻഡിന് സമാനമായ പേരിലാണ് മിക്ക മായം വെളിച്ചെണ്ണകളും വിപണിയിലെത്തുന്നത്.

ക്രിസ്തുമസ് നവവത്സര വിപണിയില്‍ സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി 38 സ്‌പെഷ്യല്‍ സ്‌ക്വാഡുകളെ നിയമിച്ചിട്ടുണ്ട്. അടിയന്തര നടപടികള്‍ സ്വീകരിക്കുവാന്‍ അധികാരപ്പെടുത്തിയ 38 ഡെസിഗ്നേറ്റഡ് ഓഫീസര്‍മാരെയും 76 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരെയും ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. കര്‍ശന പരിശോധനകള്‍ തുടരാന്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എസ്.ടി.എസ്. കേര പ്രീമിയം ഗോള്‍ഡ് കോക്കനട്ട് ഓയില്‍, എസ്.ടി.എസ്. കേര 3 ഇന്‍ 1, എസ്.ടി.എസ്. പരിമിത്രം, കേര ഗ്രൈസ് ഡബിള്‍ ഫില്‍റ്റേര്‍ഡ് കോക്കനട്ട് ഓയില്‍, കെ.കെ.ഡി. പരിശുദ്ധം ശുദ്ധമായ വെളിച്ചെണ്ണ, ബ്രില്യന്റ് ഗ്രേഡ് ഒണ്‍ അഗ്മാര്‍ക്ക് കോക്കനട്ട് ഓയില്‍, കെ.എസ്. കേര സുഗന്ധി പ്യൂര്‍ കോക്കനട്ട് ഓയില്‍, കേര പ്രൗഡി കോക്കനട്ട് ഓയില്‍, കേര പ്രിയം കോക്കനട്ട് ഓയില്‍, ഗോള്‍ഡന്‍ ഡ്രോപ്‌സ് കോക്കനട്ട് ഓയില്‍, കൈരളി ഡ്രോപ്‌സ് ലൈവ് ഹെല്‍ത്തി ആന്റ് വൈസ് പ്യുര്‍ കോക്കനട്ട് ഓയില്‍, കേരള കുക്ക് കോക്കനട്ട് ഓയില്‍, കേര ഹിര കോക്കനട്ട് ഓയില്‍, കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണ നാളികേര പ്യൂര്‍ കോക്കനട്ട് ഓയില്‍, കേര സ്വാദിഷ് 100% പ്യൂര്‍ & നാച്വറല്‍ കോക്കനട്ട് ഓയില്‍, കിച്ചണ്‍ ടേസ്റ്റി കോക്കനട്ട് ഓയില്‍, കേര സുലഭ കോക്കനട്ട് ഓയില്‍, കേര ഫാം കോക്കനട്ട് ഓയില്‍, കേര ഫ്‌ളോ കോക്കനട്ട് ഓയില്‍, കല്‍പ കേരളം കോക്കനട്ട് ഓയില്‍, കേരനാട്, കേര ശബരി, കോക്കോബാര്‍ കോക്കനട്ട് ഓയില്‍, എന്‍എംഎസ് കോക്കോബാര്‍, സില്‍വര്‍ ഫ്‌ളോ കോക്കനട്ട്, കേര സ്‌പൈസ് കോക്കനട്ട് ഓയില്‍, വി.എം.ടി. കോക്കനട്ട് ഓയില്‍, കേര ക്ലിയര്‍ കോക്കനട്ട് ഓയില്‍, മലബാര്‍ റിച്ച് കോക്കനട്ട് ഓയില്‍, എസ്.ജി.എസ്. കേര, എസ്.ജി.എസ്. കേര സൗഭാഗ്യ, കേര പ്രൗഡ് കോക്കനട്ട് ഓയില്‍, കേര ക്യൂണ്‍, കേര ഭാരത്, കേര ക്ലാസിക് അഗ്മാര്‍ക്ക്, എവര്‍ഗ്രീന്‍ കോക്കനട്ട് ഓയില്‍, കോക്കോ ഗ്രീന്‍, കേര പ്രീതി, ന്യൂ എവര്‍ഗ്രീന്‍ കോക്കനട്ട് ഓയില്‍, കേര ശുദ്ധം, കൗള പ്യൂര്‍ കോക്കനട്ട് ഓയില്‍, പരിമളം, ധനു ഓയില്‍സ്, ധനു അഗ്മാര്‍ക്ക്, ഫ്രഷസ് പ്യൂര്‍, കേര നട്ട്‌സ്, കേര ഫ്രഷ് കോക്കനട്ട് ഓയില്‍, അമൃതശ്രീ, ആര്‍.എം.എസ്. സംസ്‌കൃതി, ബ്രില്‍ കോക്കനട്ട് ഓയില്‍, കേരള ബീ & ബീ, കേര തൃപ്തി, കണ്‍ഫോമ്ഡ് ഗ്ലോബല്‍ ക്വാളിറ്റി കോകോ അസറ്റ്, കേര കിംഗ്, എബിസി ഗോള്‍ഡ്, കെ.പി. പ്രീമിയം, ന്യൂ കേരള ഡ്രോപ്, കേര മലബാര്‍, ആവണി വെളിച്ചെണ്ണ, എസ്.എഫ്.പി. കോക്കനട്ട് ഓയില്‍, ഗോള്‍ഡന്‍ ലൈവ് ഹെല്‍ത്തി, എ.ഡി.എം. പ്രീമിയം, എസിറ്റി മലബാര്‍ നാടന്‍, കേര സമൃദ്ധി, കേര ഹെല്‍ത്തി ഡബിള്‍ ഫില്‍ട്ടര്‍, ലൈഫ് കുറ്റിയാടി, ഫേമസ് കുറ്റിയാടി, ഗ്രീന്‍ മൗണ്ടന്‍, കേരള സ്മാര്‍ട്ട്, കേര കിംഗ്, സുപ്രീംസ് സൂര്യ, സ്‌പെഷ്യല്‍ ഈസി കുക്ക്, കേര ലാന്റ് എന്നീ ബ്രാന്‍ഡ് വെളിച്ചെണ്ണകളാണ് ഇന്ന് നിരോധിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍