UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഎഇയുടെ 700 കോടി ഉള്‍പ്പെടെ വിദേശ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രം

പതിനഞ്ച് വര്‍ഷം മുന്‍പാണ് വിദേശ രാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം ഉണ്ടാക്കിയത്. ഇക്കാര്യത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

പ്രകൃതി ദുരന്തങ്ങളില്‍ വിദേശ രാജ്യങ്ങള്‍ വാഗാദാനം ചെയ്യേണ്ട സഹായം സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ നിലവിലുള്ള നയം മാറ്റേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. പതിനഞ്ച് വര്‍ഷം മുന്‍പാണ് വിദേശ രാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം ഉണ്ടാക്കിയത്. ഇക്കാര്യത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ഇതോടെ കേരളത്തിനായി യുഎഇ വാഗ്ദാനം ചെയ്ത 700 കോടിയുടെ സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള സാധ്യതകള്‍ക്കും മങ്ങലേറ്റു. സുനാമി ഉള്‍പ്പെടെ ദുരന്തങ്ങള്‍ ഉണ്ടായപ്പോഴും വിദേശ രാജ്യങ്ങളുടെ സഹായം തേടിയിരുന്നില്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം വ്യക്തിപരമായി യുഎഇ ഭരണാധികാരികള്‍ക്ക് ഇന്ത്യയെ സഹായിക്കാം എന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുതായി അധികഡൃതര്‍ അറിയിച്ചതായും മാധ്യമ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎഇയെ കൂടാതെ ഖത്തര്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളും കേരളത്തിന് സഹായവാഗ്ദാനം നല്‍കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍