UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുൻ കേന്ദ്രമന്ത്രി എസ് കൃഷ്ണകുമാർ ബിജെപിയിൽ ചേർന്നു

1984 – 96 കാലത്ത് കൊല്ലത്തു നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മൂന്നു തവണ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന എസ് കൃഷ്ണകുമാർ ബിജെപിയിൽ ചേർന്നു. ലോക്സഭയിൽ കൊല്ലം മണ്ഡലത്തിൽ നിന്നുള്ള എംപിയായിരുന്നു എസ് കൃഷ്ണുകുമാർ. എട്ട്, ഒമ്പത്, പത്ത് ലോക്സഭകളിൽ അംഗമായിരുന്നു കൃഷ്ണകുമാർ. തിരുവനന്തപുരം സ്വദേശിയാണ്.

1963 ൽ സിവിൽ സർവ്വീസിൽ പ്രവേശിച്ച അദ്ദേഹം. എറണാകുളം ജില്ലാ കളക്ടറായിരുന്നു. 1980 ൽ സിവിൽ സർവീസ് രാജി വച്ച് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങി. 1984 – 96 കാലത്ത് കൊല്ലത്തു നിന്ന് മൂന്നു തവണ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലയളവിലാണ് മന്ത്രിസ്ഥാനം വഹിച്ചട്ടുള്ളത്. ആരോഗ്യ – കുടുംബക്ഷേമ വകുപ്പിന്റെയും ടെക്സ്റ്റയിൽസ് മന്ത്രാലയത്തിന്റെയും വാർത്താ പ്രക്ഷേപണ വകുപ്പിന്റെയും പെട്രോളിയം പ്രകൃതി വാതകം, പ്രതിരോധം, കൃഷി തുടങ്ങിയ വകുപ്പുകളുടെയും ചുമതലകളായിരുന്ന വഹിച്ചിട്ടുണ്ട്

ഇതിനിടെ 2003 ൽ കോൺഗ്രസ് വിട്ടു ബി.ജെ.പിയിൽ ചേർന്നു. ഇതിന് ശേഷം പാർലമെന്റ് തെരഞ്ഞ‌ടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി. എന്നാൽ പിന്നീട് രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍