UPDATES

വാര്‍ത്തകള്‍

സ്വയം വിരമിക്കലിൽ സർക്കാർ തീരുമാനമില്ല; ജേക്കബ് തോമസ് ചാലക്കുടിയിൽ നിന്നും പിൻമാറി

ജേക്കബ് തോമസ് പിന്‍മാറിയ സാഹചര്യത്തിൽ ചാലക്കുടി മണ്ഡലത്തില്‍ മറ്റ് സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ട്വന്റി 20

ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തില്‍ മൽസരിക്കുമെന്ന് അറിയിച്ചിരുന്ന മുൻ ഡിജിപി ജേക്കബ് തോമസം പിൻമാറി. ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയാകുമെന്ന് വ്യക്തമാക്കിയിരുന്ന അദ്ദേഹം തന്റെ സർക്കാർ തന്റെ രാജി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് പിൻമാറ്റത്തിന് ഒരുങ്ങുന്നത്. നിലവിൽ സംസ്ഥാന കേഡറിലെ മുതിർന്ന് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം മല്‍സരിക്കാർ തയ്യാറായതോടെ സ്വയം വിരമിക്കലിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതിൽ തീരുമാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ സ്ഥാനാർത്ഥിത്വത്തില്‍ നിന്നും മാത്രമാണ് പിന്‍മാറ്റം. എന്നാൽ ജനാധിപത്യ പ്രകൃയയിൽ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ജേക്കബ് തോമസ് പിന്‍മാറിയ സാഹചര്യത്തിൽ ചാലക്കുടി മണ്ഡലത്തില്‍ മൽസരത്തിന് ഇല്ലെന്ന് ട്വന്റി ട്വന്റി വ്യക്തമാക്കി. ജേക്കബ് തോമസിന് പകരം മറ്റ് സ്ഥാനാർത്ഥിയെ നിർത്തില്ലെന്നും നിലവിൽ എറണാകുളും ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി ട്വന്റി അറിയിച്ചു. ചാലക്കുടിയിൽ ജേക്കബ് തോമസിനെ സ്വതന്ത്രനായി മത്സരിപ്പിക്കാനായിരുന്നു ട്വന്‍റി20യുടെ നീക്കം.

2017 ഡിസംബർ മുതൽസസ്പെൻഷനിലുള്ള ജേക്കബ് തോമസ് ജോലി രാജിവെച്ചാണ് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഡിജിപി റാങ്കിലുള്ളയാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നതെന്നായിരുന്നു പ്രഖ്യാപനത്തിലെ പ്രത്യേകത.

എൽഡിഎഫ് സ്ഥാനാർഥിയായി രണ്ടാം അംഗത്തിനിറങ്ങുന്ന ഇന്നസെന്റിനെതിരെ ആയിരിക്കും ജേക്കബ് തോമസിന്റ പ്രധാന പ്രചാരണമെന്നായിരുന്നു റിപ്പോർട്ടുകൾ. കിഴക്കമ്പലം പഞ്ചായത്തിൽ നിർണായക സ്വാധീനമുള്ള ട്വന്റി 20യുടെ വോട്ടുകളും ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥന്റെ വ്യക്തി പ്രഭാവവും വോട്ടുകളാക്കി മാറ്റുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍