UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശിവരാജ് സിങ് ചൗഹാന്റെ ദത്തുപുത്രി ഭാരതി വർമ അന്തരിച്ചു

ശിവരാജ് സിങ് ചൗഹാന്റെ നിയന്ത്രണത്തിലുള്ള സേവാശ്രമത്തിലെ അന്തേവാസിയായിരുന്നു ഭാരതി.

ബിജെപി നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്റെ ദന്തു പുത്രി അന്തരിച്ചു. ശാരീരിക അവശതകൾ മുലം ചികിൽസ തേടിയ ഭാരതി വർമ വ്യാഴാവ്ച ആശുപത്രിയിൽ വച്ചാണ് മരിച്ചതെന്ന് അവരുടെ ഭർത്താവ് രവീന്ദ്ര വർമ്മ പ്രതികരിച്ചു. ദിവസങ്ങളായി അവശത പ്രകടിപ്പിച്ചിരുന്ന ഭാരതിയെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരണമടയുകയായിരുന്നെന്നാണ് റിപ്പോർട്ട്. രാവിലെ തന്നെ ഛര്‍ദ്ദിച്ചു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു രവീന്ദ്ര വർമ്മ പറഞ്ഞു.

ശിവരാജ് സിങ് ചൗഹാന്റെ നിയന്ത്രണത്തിലുള്ള സേവാശ്രമത്തിലെ അന്തേവാസിയായിരുന്നു ഭാരതി. അനാഥ കുട്ടികളാണ് ഇവിടെയുള്ള അധികം പേരും. എന്നാല്‍ ശിവരാജ് സിങ് ചൗഹാന്‍ സ്വന്തം മകളായിട്ടായിരുന്നു ഭാരതിയെ പരിഗണിച്ചിരുന്നത്. സംസ്ഥാന മുഖ്യമന്ത്രിയായിരിക്കെയായിരുന്നു ഭാരതിയെ വിവാഹം ചെയ്തയച്ചത്. പിതാവിന്റെ സ്ഥാനത്ത് നിന്ന് ആഘോഷപരമായ ചടങ്ങിലായിരുന്നു വിവാഹം.

അതേസമയം, ശാരീരിക അവശതകളോടെയായിരുന്നു ഭാരതി ആശുപത്രിയിലെത്തിച്ചത്. ഇതിന് പിന്നാലെ മരണമടയുകയും ചെയ്തെന്നാണ് വിഠിഷ ജില്ലാ ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ യഥാർത്ഥ മരണകാരണം പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ അറിയാനാവു എന്നും ഡോക്ടർമാർ അറിയിച്ചു. ബിജെപിയുടെ അംഗത്വ വിതരണ പരിപാടിയുമായി റായ്പൂരിലായിരുന്നു ഭാരതിയുടെ മരണസമയത്ത് ശിവരാജ് സിങ് ചൗഹാൻ. വിവരമറിഞ്ഞതിന് പിന്നാലെ അദ്ദേഹം ഭോപാലിലേക്ക് തിരിക്കുയും ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍