UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഎമ്മിനെതിരേ ആത്മഹത്യാ കുറിപ്പ്; മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി, തിരച്ചില്‍ തുടരുന്നു

ബോട്ടിലുണ്ടായിരുന്ന സഹയാത്രികന് കൈവശം ആത്മഹത്യാ കുറിപ്പ് നല്‍കിയായിരുന്നു വികെ കൃഷ്ണന്‍ കൊച്ചി അഴിമുഖത്തിന് സമീപം വച്ച് കായലിലേക്ക് ചാടിയത്.

സിപിഎമ്മിനെതിരേ കുറിപ്പെഴുതി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി. എളങ്കുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വികെ കൃഷ്ണന്‍ (74) വൈപിനില്‍ നിന്നും കൊച്ചിയിലേക്കുള്ള ഫെറി ബോട്ടില്‍ നിന്നും കായലിലേക്ക് ചാടുകയായിരുന്നു. ഇദ്ദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ബോട്ടിലുണ്ടായിരുന്ന സഹയാത്രികന് കൈവശം ആത്മഹത്യാ കുറിപ്പ് നല്‍കിയായിരുന്നു കൃഷണന്‍ കൊച്ചി അഴിമുഖത്തിന് സമീപം വച്ച് കായലിലേക്ക് ചാടിയത്.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായതാണ് ആത്മഹത്യക്ക് കാരണമെന്ന് സുചിപ്പിക്കുന്നതാണ് കത്ത്. തന്നെ പുറത്ത് ചാടിക്കാന്‍ സിപിഎം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി ശ്രമിച്ചെന്നും, തെറ്റുകളുടെ കൂമ്പാരമാണ് താനെന്നും കത്ത് അരോപിക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച് 31 ന് കോണ്‍ഗസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് കൃഷ്ണന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താവുന്നത്. അവിശ്വാസ പ്രമേയത്തെ ബിജെപി പിന്താങ്ങുകയായിരുന്നു.

നിലവില്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായ കൃഷ്ണന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പാര്‍ട്ടി കമ്മിറ്റികളില്‍ അടക്കം പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ വിഭാഗീത ശക്തമായ കാലത്ത് വിഎസ് പക്ഷത്തിന് മുന്‍തൂക്കമുണ്ടായിരുന്ന എറണാകുളം ജില്ലയില്‍ ഈ വിഭാഗത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തികൂടിയായിരുന്നു കൃഷ്ണന്‍. 2005-10 കാലത്തും പഞ്ചായത്ത് അംഗമായിരുന്ന അദ്ദേഹം കോണ്‍ഗ്രസ് വിമത അംഗത്തിന്റെ പിന്തുണയോടെയായിരുന്നു ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍