UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി എസിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ പേഴ്സണല്‍ അസിസ്റ്റന്‍റ് എ സുരേഷ്

വാര്‍ത്ത ചോര്‍ത്തല്‍ കുറ്റം ആരോപിച്ചു 2013ലാണ് വികെ ശശിധരന്‍, കെ ബാലകൃഷ്ണന്‍, എ സുരേഷ് എന്നിവരെ സിപിഎം പുറത്താക്കിയത്

വി എസ് അച്യുതാനന്ദനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ പേഴ്സണല്‍ അസിസ്റ്റന്‍റ് എ സുരേഷ്. പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ തന്നെ വി എസ് സഹായിച്ചില്ലെന്ന് സുരേഷ് പറഞ്ഞു. താന്‍ ആവശ്യപ്പെടാതെ തന്നെ വി എസ് സഹായിക്കേണ്ടതാണ്.

വാര്‍ത്ത ചോര്‍ത്തല്‍ കുറ്റം ആരോപിച്ചു 2013ലാണ് വികെ ശശിധരന്‍, കെ ബാലകൃഷ്ണന്‍, എ സുരേഷ് എന്നിവരെ സിപിഎം പുറത്താക്കിയത്. വി എസ് കൂടി നിര്‍ദ്ദേശിച്ചിട്ടാണ് സുരേഷ് പാര്‍ട്ടിക്ക് അപ്പീല്‍ നല്‍കിയത്.

ബിജെപി നേതാക്കളായ ഓകെ വാസുവിനെയും എ അശോകനെയും കൂടെക്കൂട്ടുകയും മുന്‍ എം പി എസ് ശിവരാമനും എം ആര്‍ മുരളിക്കും വേണ്ടി വാതില്‍ തുറന്നിടുകയും ചെയ്ത പാര്‍ട്ടി താനടക്കമുള്ളവരെ അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് സുരേഷ് ചോദിച്ചു. ഇനിയും സിപിഎം അനുഭാവിയായി തുടരാനാണ് താല്പ്പര്യം എന്നും സുരേഷ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍