UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എബി വാജ്പേയ് ആശുപത്രിയില്‍; പതിവ് പരിശോധനയെന്ന് അധികൃതര്‍

എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയുയും നേതൃത്യത്തിലുള്ള സംഘമാണ് വാജ്‌പേയ്‌യെ ചികില്‍സിക്കുന്നത്.

മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയ്‌യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പതിവ് പരിശോധനയ്ക്കയ്ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയുയും നേതൃത്യത്തിലുള്ള സംഘമാണ് വാജ്‌പേയ്‌യെ ചികില്‍സിക്കുന്നത്. അദ്ദേഹത്തിന്റെ നില തൃപ്തികരമാണന്ന് മുന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു. വാജ്‌പേയുടെ നിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയും പ്രതികരിച്ചു. 1998-2004 ത്തെ എന്‍ഡിഎ സര്‍ക്കാരിന് നേതൃത്വം നല്‍കിയ അദ്ദേഹം പ്രധാനമന്ത്രി പദവി വിട്ടതിനുശേഷം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പൊതു രംഗത്തുനിന്നും പിന്‍മാറുകയായിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍