UPDATES

സോഷ്യൽ വയർ

ജയലളിതയുടെ ആശുപത്രി ബിൽ 6.85 കോടി രൂപയെന്ന് രേഖകൾ; ഭക്ഷണത്തിന് ചിലവിട്ടത് 1.1 കോടി

 വിദഗ്ദ ചികിൽസയ്ക്കായി യുകെയിൽ നിന്നെത്തിയ ഡോ. റിച്ചാർഡ് ബേലിന് നൽകിയത് 92 ലക്ഷം രുപ

അന്തരിച്ച തമിഴ്നാട്  മുൻ മുഖ്യമന്ത്രി ജയലളിതയുടെ 75 ദിവസത്തെ ചികിൽസയ്ക്കായി ചെന്നെ അപ്പോളോ ഹോസ്പിറ്റലിൽ‌ ഈടാക്കിയത് 6.85 കോടി രൂപ. ജയലളിതയുടെ മരണത്തെ കുറിച്ചുള്ള ആരോപണങ്ങൾ അന്വേഷിക്കുന്ന പാനലിന് മുന്നില്‍ സമർപ്പിച്ച രേഖയിലാണ് ചികിൽസാ ഇനത്തിലെ വൻ തുക വ്യക്തമാക്കുന്നത്. ബില്ലിന്റെ പകർപ്പു സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു പേജ് വരുന്ന ചികിൽസാചിലവുകളുടെ കണക്കിൽ 6 കോടി 85 ലക്ഷത്തിന് പിറകെ 44.56 ലക്ഷത്തിന്റെ മറ്റ് ചിലവുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

ചികിൽസാ ചിലവിനത്തിൽ 6 കോടിരുപ ഒടുക്കിയതായി തമിഴ് നാട് സർക്കാർ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ 41.134 ലക്ഷം രൂപ വരുന്ന മറ്റൊരു ബില്‍ 2016 ഒക്ടോബർ 16 ന് അടച്ചിരുന്നതായും ആശുപത്രി രേഖകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ആരാണ് പണം നൽകിയതെന്ന് സുചിപ്പിച്ചിരുന്നില്ല.

രേഖകള്‍ പ്രകാരം ആശുപത്രിയിലെ ഭക്ഷണ ചിലവ് ഇനത്തിൽ 1,17,04925 രൂപ ചിലവിട്ടതായും വ്യക്തമാക്കുന്നുണ്ട്. സന്ദർശകർ ഉൾപ്പെടെ ഉള്ളവർക്കായാണ് തുക ചിലവിട്ടതായി കാണിച്ചിരിക്കുന്നത്.  വിദഗ്ദ ചികിൽസയ്ക്കായി യുകെയിൽ നിന്നെത്തിയ ഡോ. റിച്ചാർഡ് ബേലിന് 92 ലക്ഷം രുപയാണ് നൽകിയത്. പ്രഷണൽ ചാര്‍ജ്ജ് ഇനത്തിൽ സിങ്കപ്പൂർ ആസ്ഥാനമായ ഹോസ്പിറ്റലിന് 1.29 കോടിയും റും വാടക ഇനത്തിൽ 1.24 കോടിയും അനുവദിച്ചിട്ടുണ്ട്.

അതേസമയം, ബില്ലിന്റെ പകർപ്പ് ചോർന്നത് സംബന്ധിച്ച് വിവാദത്തിനും ഇതിനോടകം തുടക്കമിട്ടിട്ടുണ്ട്. രേഖകൾ ചോർന്നത് തങ്ങളുടെ പക്കൽ നിന്നല്ലെന്ന് മരണം അന്വേഷിക്കുന്ന ജ. എ അറുമുഖ സ്വാമി കമ്മീഷനും ഹോസ്പിറ്റൽ അധികൃതരും പറയുന്നു. എന്നാൽ 2018 നവംബർ 28 ന് പാനലിന് മുന്നിൽ സമർപ്പിച്ച് രേഖകളാണ് ഇതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. എന്നാല്‍ സുപ്രധാന രേഖകള്‍ ചോർന്നത് ഞെട്ടിക്കുന്നതാണെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു.

2016 ഡിസംബർ 5 നാണ് ജയലളിത 75 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മരണത്തിന് കീഴടങ്ങിയത്. മര ണം സംബന്ധിച്ച് നിരവധി ആരോപണങ്ങൾ ഉയർന്നതോടെയാണ് 2017 സപ്തംബറിൽ സംസ്ഥാന സർക്കാർ വിശദമായ അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്.

‘എനിക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ പേടിയുണ്ടായിരുന്നില്ല’: മോദിയെ ഒളിയമ്പെയ്ത് മൻമോഹൻ സിങ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍