UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മീനിലെ രാസ സാന്നിധ്യം; പരിശോധന ഫിഷ് സ്റ്റാളുകളിലേക്കും

സിഫിറ്റ് കിറ്റുകള്‍ തീര്‍ന്നുപോയതിനാല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന പരിശോധന തിങ്കളാഴ്ചയോടെ പുനരാരംഭിക്കുമെന്നും വകുപ്പ് പറയുന്നു.

ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള മാരക രാസ വസ്തുക്കള്‍ ചേര്‍ത്ത  മീനുകള്‍ സംസ്ഥാനത്ത് വ്യാപകമാണെന്ന് റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പ്രാദേശിക തലത്തിലേക്ക് പരിശോധന വ്യാപിപ്പിക്കുന്നു. സിഫ്റ്റ് കിറ്റുകള്‍ ഉപഗോഗിച്ചുള്ള പരിശോധനയാണ് പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റുകളിലേക്കും ഫിഷ് സ്റ്റാളുകളിലേക്കും ദീര്‍ഘിപ്പിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

സിഫിറ്റ് കിറ്റുകള്‍ തീര്‍ന്നുപോയതിനാല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന പരിശോധന തിങ്കളാഴ്ചയോടെ പുനരാരംഭിക്കുമെന്നും വകുപ്പ് പറയുന്നു. ഇതിനു പുറമേ മല്‍സ്യ പരിശോധയ്ക്കുള്ള കിറ്റുകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിനായി മുംബൈയിലെ സ്വകാര്യ കമ്പനിയുമായി കരാര്‍ ഒപ്പിടാനും ഭക്ഷ്യ സുരക്ഷാ വിഭാഗം ആലോചിക്കുന്നതായാണ് വിവരം. ഇതോടെ ജൂലായ് മൂന്നാം വാരത്തോടെ വിലകുറഞ്ഞ കിറ്റുകള്‍ വിപണിയില്‍ ലഭ്യമാക്കാനാവുമെന്നും അധികൃതര്‍ പറയുന്നു.

ഫോര്‍മാലിന്‍ കലര്‍ന്ന 6,000 കിലോ മത്സ്യം പിടിച്ചെടുത്തു; അന്വേഷണം മാര്‍ക്കറ്റുകളിലേക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍