UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഷപ്പ് കോട്ടയം പോലീസ് ക്ലബില്‍: ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും, കനത്ത സുരക്ഷ

കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി ഫ്രങ്കോ മുളയ്ക്കലിനെ വീണ്ടും വൈദ്യ പരിശേധനയ്ക്ക് വിധേയനാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ഉച്ചയ്ക്കു മുമ്പ് പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിനായി തയ്യാറെടുപ്പുകളുമായി പോലീസ്. നിലവില്‍ കോട്ടയം പോലീസ് ക്ലബിലാണ് ഫ്രാങ്കോ മുളയ്ക്കലുള്ളത്. ഇന്നലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബിഷപ്പിനെ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ രാവിലെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹത്തെ പോലീസ് ക്ലബില്‍ എത്തിച്ചത്. കനത്ത സുരക്ഷയാണ് ബിഷപ്പിനായി പോലീസ് ഒരുക്കിയിട്ടുള്ളത്. വിവിധ സംഘടനകള്‍ പ്രതിഷേധവുമായെത്താനുള്ള സാഹചര്യം മുന്നില്‍ കണ്ടാണ് നടപടി.

അതിനിടെ, കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി ഫ്രങ്കോ മുളയ്ക്കലിനെ വീണ്ടും വൈദ്യ പരിശേധനയ്ക്ക് വിധേയനാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചയോടെ  കോട്ടയം ജില്ലാ ആശുപത്രിയിലായിരിക്കും വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുക.

കോടതിയില്‍ ഹാജരാക്കുന്ന ബിഷപ്പിനായി ഇന്നുതന്നെ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം. മുന്നുദിവസം നീണ്ട ചോദ്യം ചെയ്യല്‍ നടന്ന സാഹര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നാരിക്കും പ്രതിഭാഗം കോടതിയില്‍ ബോധിപ്പിക്കുക. എന്നാല്‍ തെളിവെടുപ്പ് ഉള്‍പ്പെയുള്ള കാര്യങ്ങള്‍ക്കായി ബിഷപ്പിനെ കസ്റ്റഡിയില്‍ വേണമെന്നു പൊലീസ് ആവശ്യപ്പെടുമെന്നാണു സൂചന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍