UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് റിപോര്‍ട്ട് ഐജിക്ക് കൈമാറി

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബിഷപ്പിനെ പാലായിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കന്യാസ്ത്രീയെ ബലാല്‍സംഗക്കേസില്‍ ആരോപണവിധേയനായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാര്‍ഡ് റിപോര്‍ട്ട് ഐജിക്ക് കൈമാറി. അറസ്റ്റുണ്ടാവുമെന്ന് റിപോര്‍ട്ടുകള്‍ പുറത്തുവന്ന ഉച്ചക്ക് ശേഷം തയ്യാറാക്കിയ റിമാര്‍ഡ് റിപോര്‍ട്ടാണ് അന്വേഷണ സംഘം ഇപ്പോള്‍ ഐജിയുടെ അനുമതിക്കായി കൈമാറിയത്. അനുമതി ലഭിച്ചതിന് ശേഷം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൈമാറുന്ന റിമാന്‍ഡ് റിപോര്‍ട്ടില്‍ ഇതിനു ശേഷമായിരിക്കും അറസ്റ്റ് സമയം രേഖപ്പെടുത്തുക.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബിഷപ്പിനെ പാലായിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിയായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. ഇതിനുമുന്‍പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും. അദ്ദേഹത്തിന്റെ  ലൈംഗിക ശേഷി ഉള്‍പ്പെടെ പരിശോധിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍; പ്രഖ്യാപനം ഉടന്‍; സമരപ്പന്തലില്‍ ആഘോഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍