UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിർമല സീതാരാമന്റെ വ്യാജ ഒപ്പിട്ട് ജോലി തട്ടിപ്പ്; ബിജെപി ദേശീയ ജനറൽ സെക്രട്ടറിക്കെതിരെ കേസ്

ഉന്നത ജോലി വാഗ്ദാനം ചെയ്ത് ദമ്പതികളിൽ നിന്നും 2.17 കോടി തട്ടിച്ചെന്നാണ് ആരോപണം

വ്യവസായ മന്ത്രാലയത്തിന് കീഴിൽ ജോലിവാഗ്ദാനം ചെയ്ത് കോടികൾ തട്ടിച്ചെന്ന് പരാതിയിൽ ബിജെപി ജനറൽ സെക്രട്ടറി മുരളീധർ റാവു ഉൾപ്പെടെ 9 പേർക്കെതിരെ കേസ്. ഉന്നത ജോലി വാഗ്ദാനം ചെയ്ത് ദമ്പതികളിൽ നിന്നും 2.17 കോടി തട്ടിച്ചെന്നാണ് ആരോപണം. മുരളീധർ റാവുവിന് പുറമെ ക്രിഷ്ണകിഷോർ, ഈശ്വർ റെഡ്ഡി, രാമചന്ദ്ര റെഡ്ഡി, ഗജ്ജൗള ഹനുമന്തറാവു, സാമ ചന്ദ്ര ശേഖര റെഡ്ഡി, ബാബ ശ്രീകാന്ത്, ജി ശ്രീനിവാസ എന്നിവർ ഉൾപ്പെടെയുള്ളവരെ പ്രതിയാക്കിയാണ് നടപടി.

ഹൈദരാബാദിലെ സരൂർ നഗർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തട്ടിപ്പ് ചൂണ്ടിക്കാട്ടി ദമ്പതികൾ പ്രാദേശിക കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശത്തെ തുടർന്നാണ് നടപടി. കേന്ദ്ര മന്ത്രി നിർമല സിതാരാമന്റെ ഒപ്പിട്ട ഫാർമസ്യൂട്ടിക്കൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ വ്യാജ ലെറ്റർ ഹെഡ് തട്ടിപ്പിനായി ഉപയോഗിച്ചെന്നും പരാതിക്കാർ ആരോപിക്കുന്നു.

അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് മുരളീധർ റാവു രംഗത്തെത്തി. ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണ്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തന്നെയും പാർട്ടിയെയും അപകീർ‌ത്തിപ്പെടുത്താനുള്ള ശ്രമമാണ് പരാതിക്ക് പിന്നിലെന്നും അദ്ദഹം പറയുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിലായിരുന്നു പ്രതികരണം.

2015 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഈശ്വർ റെഡ്ഡിയാണ് തട്ടിപ്പിന് ഇരയായ ദമ്പതികളെ ജോലി വാഗ്ദാനം ചെയ്ത് സമീപിച്ചത്. ബിജെപി ദേശീയ സെക്ടട്ടറി മുരളീധര റാവുവുമായി അടുത്ത ബന്ധമുള്ള കൃഷ്ണ കിഷോറിന്റെ ഇടപെടലിലൂടെ ജോലി ലഭ്യമാക്കാം എന്ന് അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് ദമ്പതികൾ വൻ തുകമുടക്കാൻ തയ്യാറായത്. ഫാർമ എക്സിൽ ചെയർമാനായി നിയമിക്കാമെന്നായിരുന്ന വാഗ്ദാനം എന്നും പോലീസ് പറയുന്നു.

വേനൽചൂടും തെരഞ്ഞെടുപ്പ് ചൂടും ഒന്നിച്ച് വന്നാൽ പിന്നെ വാർത്തകൾക്കെങ്ങനെ ചൂട് പിടിക്കാതിരിക്കും. കൂടുതൽ വാർത്തകൾക്ക് അഴിമുഖം സന്ദർശിക്കൂ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍