UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ഡല്‍ഹി മെട്രോയില്‍ സൗജന്യ യാത്ര പ്രശ്‌നമാകും”; കെജ്രിവാള്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ സംശയവുമായി സുപ്രീം കോടതി

നിങ്ങള്‍ ആളുകളെ സൗജന്യമായി യാത്ര ചെയ്യാന്‍ അനുവദിച്ചാല്‍ പ്രശ്‌നമുണ്ടാകും – ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.

ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പെടുത്താനുള്ള അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ സംശയം പ്രകടിപ്പിച്ച് സുപ്രീം കോടതി. ഇത് വലിയ സാമ്പത്തികബാധ്യതയുണ്ടാക്കും എന്ന് സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തി. ഡിഎംആര്‍സിയെ സാമ്പത്തികമായി തകര്‍ക്കുന്ന നടപടികളുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ അരുണ്‍ മിശ്രയുടേയും ദീപക് ഗുപ്തയുടേയും ബഞ്ച് ആണ് ഇക്കാര്യം പറഞ്ഞത്.

നിങ്ങള്‍ ആളുകളെ സൗജന്യമായി യാത്ര ചെയ്യാന്‍ അനുവദിച്ചാല്‍ പ്രശ്‌നമുണ്ടാകും – ദീപക് ഗുപ്ത പറഞ്ഞു. 2020 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കഴിഞ്ഞ മാസം കെജ്രിവാള്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു. അതേസമയം ഡല്‍ഹി മെട്രോയുടെ 103.94 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലാം ഘട്ടത്തിന്റെ പദ്ധതി ചിലവ് ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തുല്യമായി വഹിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. നാലാം ഘട്ട നിര്‍മ്മാണം വൈകരുതെന്നും കോടതി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍