UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാമ്പത്തിക ക്രമക്കേട്; ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം.

തുറമുഖ ഡയറക്ടറായിരുന്ന കാലയളവിൽ  കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് ധനകാര്യ വകുപ്പിന്റെ  പരിശോധന റിപ്പോർട്ട്.

തുറമുഖ ഡയറക്ടറായിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ വിജിലന്‍സ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണത്തിന് നിർ‌ദേശം. ധനകാര്യ പരിശോധ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം. കേസെടുക്കാമെന്ന് സർക്കാറിന് ലഭിച്ച നിയമോപദേശ പ്രകാരമാണ് നിർദേശം.  തുറമുഖ ഡയറക്ടറായിരുന്ന കാലയളവിൽ  കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് ധനകാര്യ വകുപ്പിന്റെ  പരിശോധന റിപ്പോർട്ട്.

സർവ്വീസ് ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് സസ്പെൻഷനിലുള്ള ജേക്കബ് തോമസിനെതിരായ നടപടിയുടെ കാലാവധി  അടുത്തമാസം അ വസാനിക്കാനിരിക്കെയാണ് വിജിലൻസ് അന്വേഷണത്തിനുള്ള പുതിയ  സർക്കാർ തീരുമാനം. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി നേരത്തെ ഒരു തവണ ജേക്കബ് തോമസിന്റെ സസ്പെന്‍ഷന്‍ നീട്ടീയിരുന്നു.

അതേസമയം, ശബരിമല വിഷയത്തിൽ സര്‍ക്കാറിനെയും പൊലീസിനെയും പരിഹസിച്ച് രംഗത്തെത്തിയതിന് പിറകെയാണ് ജേക്കബ് തോമസിനെതിരേ പുതിയ വജിലന്‍സ് അന്വേഷണം എന്നതും ശ്രദ്ധേയമാണ്. നാലില്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകളിലും കൊച്ചിയിലെ കുണ്ടന്നൂരും നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്നായിരുന്നു ശബരിമലയിലെ നിരോധനാജ്ഞയ്ക്കെതിരെ ജേക്കബ് തോമസിന്റെ പരിഹാസം. നിരവധി വിധികൾ നടപ്പിലാക്കാത്തതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം താന്‍ ഭക്തര്‍ക്കൊപ്പമാണെന്നും വ്യകതമാക്കിയിരുന്നു.

മദനിയെ എന്തിന് അറസ്റ്റ് ചെയ്യണം എന്നു ചോദിച്ചു, അതോടെ കഷ്ടകാലവും തുടങ്ങി; ജേക്കബ് തോമസ് എല്ലാം തുറന്നെഴുതുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍