UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെട്രോളിന് മുംബൈയില്‍ 91 പിന്നിട്ടു; ഇരുട്ടടിയായി പാചക വാതകത്തിനും വിലകൂട്ടി

പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും കൂട്ടിയപ്പോള്‍ പാചക വാതക സിലിണ്ടറിന് 59 രൂപയാണ് കൂട്ടിയത്.

രാജ്യത്തെ ഇന്ധന വിലയിലെ വര്‍ധനവ് തുടരുന്നു. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് പുറമേ പാചകവാതകത്തിനും സിഎന്‍ജിക്കും വില വര്‍ധിച്ചിട്ടുണ്ട്. പുതിയ വിലയനുസരിച്ച് വ്യാവസായിക നഗരമായ മുംബൈയില്‍ പെട്രോള്‍ വില 91.08 പിന്നിട്ടു. 79.72 രൂപയായി ഡീസല്‍ വിലയും വര്‍ധിച്ചിട്ടുണ്ട്. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും കൂട്ടിയപ്പോള്‍ പാചക വാതക സിലിണ്ടറിന് 59 രൂപയാണ് കൂട്ടിയത്. സബ്‌സിഡി ഉള്ള സിലിണ്ടറിന് 2രൂപ 89പൈസയും വര്‍ദ്ധിപ്പിച്ചു. പുതുക്കിയ വിലയനുസരിച്ച് സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ക്ക് ഇനി 502 രൂപ 4പൈസ നല്‍കേണ്ടി വരും.

രാജ്യാന്തര വിപണിയില്‍ വില വര്‍ദ്ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുമാണ് നിരക്ക് കൂട്ടാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തും ഇന്ധന വിലവര്‍ധന വിലവില്‍ വന്നിട്ടുണ്ട്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപ 19 പൈസയും ഡീസല്‍ വില 80 രൂപ 43 പൈസയായി. കൊച്ചിയില്‍ പെട്രോള്‍ വില 87.78 രൂപ, ഡീസല്‍ 79.11. കോഴിക്കോട് പെട്രോള്‍ 86.03, ഡീസല്‍ 79.37 രൂപ. എന്നിങ്ങനെയാണ് കേരളത്തിലെ ഇന്ധനവില. സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന പാചകവാതക സിലിന്‍ഡറിന് 2.89 രൂപ മാത്രമാണ് വര്‍ധിക്കുന്നതെന്നും ഇത് ജി.എസ്.ടി കാരണമാമെന്നും ഐഒസി പ്രതികരിച്ചു.

വിലവര്‍ധനയ്ക്ക് ആനുപാതികമായി ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ എത്തുന്ന സബ്സിഡി തുകയിലും വര്‍ധനയുണ്ടാവും. സെപ്റ്റംബറില്‍ സിലിണ്ടര്‍ ഒന്നിന് സബ്സിഡിയായി ലഭിച്ചിരുന്ന 320.49 രൂപ ഒക്ടോബറില്‍ 376.60 ആയി ഉയരുമെന്നാണ് വിലയിരുത്തല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍