UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈസ്റ്റ് ഇന്ത്യ കമ്പനിയെപോലെ സിപിഎം കച്ചവട സംഘമായിമാറി: മുല്ലപ്പള്ളി

പാട്ടപ്പിരിവിൽനിന്ന്​ ബക്കറ്റ്​ പിരിവിലേക്ക്​ വളർന്ന സി.പി.എമ്മിന്​ മാത്രമേ മണിക്കൂറിനകം കോടികൾ സമാഹരിക്കാനുള്ള മാന്ത്രികവിദ്യ വശമുള്ളൂ

സഹസ്രകോടീശ്വരൻ മാരുമായാണ് സിപിഎമ്മിനും പിണറായി വിജയനും കൊടിയേരിക്കും ബന്ധമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബ്രിട്ടീഷുകാരുടെ ഈസ്റ്റ് ഇന്ത്യ കമ്പനിയെപോലെ സിപിഎം കച്ചവട സംഘമായി അധപതിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.പി.സി.സിയുടെ ജനമഹായാത്രയിലെ ഫണ്ട്​ശേഖരണത്തെ കുറ്റപ്പെടുത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്റെ പരാമർശങ്ങൾക്ക്​ തൃശൂരിൽ മറുപടി പറയുകയായിരുന്നു മുല്ലപ്പള്ളി.

ബക്കറ്റ് പിരിവെന്ന പേരിൽ സുതാര്യതയില്ലാത്ത പണപ്പിരിവ്​മാത്രം ഏക പരിപാടിയാക്കിയ സിപിഎം ആദർശം പറയരുത്. കള്ളുഷാപ്പിൽ കത്തിക്കുത്തിൽ മരിച്ച രക്തസാക്ഷിക്ക് സ്മാരകം നിർമിക്കാൻ പണപ്പിരിവിന് ഇറങ്ങിയിരുന്ന സിപിഎം ഇപ്പോള്‍ അമ്യൂസ്മെന്റ്​ സംസ്കാരത്തിലാണ്. പാട്ടപ്പിരിവിൽനിന്ന്​ ബക്കറ്റ്​ പിരിവിലേക്ക്​ വളർന്ന സി.പി.എമ്മിന്​ മാത്രമേ മണിക്കൂറിനകം കോടികൾ സമാഹരിക്കാനുള്ള മാന്ത്രികവിദ്യ വശമുള്ളൂ എന്നും ഇതിന്റെ രഹസ്യം സിപിഎം വെളിപ്പെടുത്തണമെന്നും അദ്ദേഹം രാമനിലയത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്​പിണറായി വിജയൻ നടത്തിയ സംസ്ഥാന യാത്രയിൽ അധ്വാനിക്കുന്ന ജനവിഭാഗത്തെയും കർഷകരെയും കണ്ടില്ല. ആശയ സംവാദമത്രയും നവ സമ്പന്നരോടായിരുന്നു. പാർട്ടിക്കുവേണ്ടി പ്രവർത്തകരെ തഴഞ്ഞ് ഇത്തരക്കാർക്ക്​ സീറ്റ്​കൊടുത്തതും ജയിപ്പിച്ചതും എന്തിന്റെ പേരിലായിരുന്നെന്നും അദ്ദേഹം പറയുന്നു. മഹാരാജാസ്​കോളജിൽ കാമ്പസ്​രാഷ്ട്രീയത്തിന്​ ഇരയായി മരിച്ച അഭിമന്യുവിനായി മൂന്ന് കോടി രൂപയാണ് പിരിച്ചെടുത്തത്. വീടുണ്ടാക്കാനും സഹോദരിയുടെ വിവാഹം നടത്താനും 35 ലക്ഷം ചിലവിട്ടു ബാക്കി എന്ത്​ചെയ്‌തുവെന്നും വ്യക്തമാക്കണം. പൈതൃക സമ്പത്തായ കോവളം കൊട്ടാരം കോടീശ്വരന്മാർക്ക്​ചുളുവിലക്ക്​വിറ്റു. ഹാരിസൺ കേസ്​തോറ്റുകൊടുത്തു. ഇതെല്ലാം ചെയ്തശേഷം പുരപ്പുറത്ത്​ കയറി ആദർശം പറയുന്നത്​ അവസാനിപ്പിക്കണമെന്നും​ മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ശബരിമല അയോധ്യക്ക് സമാനമാണെന്ന യോഗി ആദിത്യനാഥിന്റെ പത്തനം തിട്ടയിലെ പരാമർശം ആപത്ത്​സൂചനയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം സംസ്ഥാനത്ത്​ കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം എത്രയും വേഗം പൂർത്തിയാക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. സ്ഥാനാർഥി നിർണയം 20-25നകം പൂർത്തിയാക്കണമെന്നാണ്​ ഹൈകമാൻഡിന്റെ നിർദേശം. ഘടകകക്ഷികളുമായുള്ള സീറ്റ്​ വിഭജന ചർച്ച 18ന്​ തുടങ്ങമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍