UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബോട്ടുകള്‍ പിടിച്ചെടുക്കും; ഓടിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും

നിര്‍ദേശം പാലിക്കാത്ത ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്യും. സര്‍ക്കാര്‍ ജലാശയങ്ങളിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്തു രക്ഷാപ്രവര്‍ത്തനത്തിന് വിനിയോഗിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി

പ്രളയക്കെടുതിയില്‍ വലയുന്ന ആലപ്പുഴയില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ വിട്ടുനല്‍കാത്ത ഉടമകളെ അറസ്റ്റ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രി ജി സുധാകരന്റെ നിര്‍ദേശം. വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുക്കാനും മന്ത്രി നിര്‍ദേശിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഈ ബോട്ടുകള്‍ എല്ലാം രംഗത്തിറക്കും. രാവിലെ മന്ത്രി കലക്ടറേറ്റിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്നുണ്ട്. ബോട്ടുകളിടെ എണ്ണത്തിലെ മുന്നില്‍ രണ്ട് ഭാഗമെങ്കിലും വിട്ടുനല്‍കാത്തവരെ ഉടമകള്‍ക്കെതിരേ നടപടിയെടുക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.

നിര്‍ദേശം പാലിക്കാത്ത ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്യും. സര്‍ക്കാര്‍ ജലാശയങ്ങളിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്തു രക്ഷാപ്രവര്‍ത്തനത്തിന് വിനിയോഗിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. എന്നാല്‍ ബോട്ട് ഇറക്കാന്‍ തയ്യാറാവാത്ത എല്ലാ ബോട്ട് ഡ്രൈവര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കും. ആലപ്പുഴയിലെ പോര്‍ട്ട് ഓഫീസര്‍ ജില്ലാ കലക്ടറേറ്റില്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി ഇന്ന് രാവിലെ നിര്‍ദേശിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍