UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാവോയിസ്റ്റ് ആക്രമണം: സംഭവിച്ചത് വന്‍ സുരക്ഷാ വീഴ്ചയെന്ന് ആരോപണം, സൈനികർ സഞ്ചരിച്ചത് സ്വകാര്യ വാഹനത്തിൽ

അക്രമം നടത്തിയ കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് പ്രധാനമന്ത്രി

മഹാരാഷ്ട്രയിലെ ഗച്ച്റോളിയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 15 സൈനികരും ഡ്രൈവരുമാണ് കൊല്ലപ്പെട്ട സംഭവത്തിന് കാരണം ഗുരുതര സുരക്ഷാവീഴ്ചയെന്ന് പ്രാഥമിക നിഗമനം. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥർ സ്വകാര്യ വാഹനത്തിലാണ് സഞ്ചരിച്ചതെന്നാണ് വിവരം. ഏത് സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കേണ്ടിവന്നതെന്ന് അറിയില്ലെന്നാണ് റേഞ്ച് ഡിഐജി പ്രതികരണം.

അതേസമയം, ഇന്ന് രാവിലെയും മഹാരാഷ്ട്രയിലെ കുര്‍ഖേഡയില്‍ കരാര്‍ കമ്പനിയുടെ 36 വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ കത്തിച്ചിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്തിട്ടും മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളിൽ മതിയായ സുരക്ഷാ ക്രമീരണങ്ങള്‍ ഇല്ലാതെ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിക്കുകയും ആക്രമിക്കപ്പെട്ടതിനും പിന്നില്‍ ഇന്റലിജൻസിന്റെ വീഴ്ചയാണെന്നും അരോപണമുണ്ട്. മഹാരാഷ്ട്ര ദിനം ആഘോഷിക്കാനിരിക്കെയാണ് വാഹനങ്ങള്‍ കത്തിച്ചതും സൈനികരെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് 40 മാവോയിസ്റ്റുകളെ വധിച്ചതിന്‍റെ വാര്‍ഷികത്തില്‍ പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, മാവോയിസ്റ്റ് ആക്രമണത്തിലേക്ക് നയിച്ചത് ഇന്റലിജൻസ് പിഴവുകളാണെന്ന് കരുതുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി സുബോധ് ജയ്സ്വാൾ പറഞ്ഞു.  തീർത്തും ഹീനമായ ഒരു ആക്രമണമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്താൻ ‍ഞങ്ങൾ പരമാവധി ശ്രമിക്കും. ആക്രമണം നടന്ന സ്ഥലത്തേക്ക് കൂടുതൽ പൊലീസ് ഉദ്യോ​ഗസ്ഥർ ഇപ്പോൾ എത്തിയിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച കൃത്യവും വിശദവുമായ വിവരങ്ങൾ അൽപസമയത്തിനകം. ഇന്റലിജൻസ് പിഴവിനെ കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നും മുംബൈയിൽ മാധ്യമങ്ങളെ കണ്ട സുബോധ് ജയ്സ്വാൾ വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ചുട്ടമറുപടി തന്നെ നൽകുമെന്നും സുബോധ് ജയ്സ്വാൾ പറയുന്നു.‍

റോഡിൽ സ്ഥാപിച്ച് സ്ഫോടകവസ്തു വിദൂര നിയന്ത്രണ സംവിധാനം ഉപയോഗിച്ച് നിയന്ത്രിച്ച് വാഹനം തകർക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിൽ സൈനിക വാഹനം പൂർണമായും തകർ‌ന്നതായും റിപ്പോർട്ടുകൾ പറയുന്നു. മാവോയിസ്റ്റുകൾകളുടെ ശക്തി കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടലും തിരച്ചിലും തുടരുകയാണ്. ആക്രമികളിൽ ചിലർ പ്രദേശത്ത് ഒളിച്ചിരിക്കുണ്ടെന്ന റിപ്പോർട്ടിന്റ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം, 15 സൈനികർ ഉള്‍പ്പെടെ കൊല്ലപ്പെടാനിടയാക്കിയ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ട്വിറ്റർ അക്കൗണ്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മഹാരാഷ്ട്രയിലെ ഗച്ച്റോളിയിൽ സുരക്ഷാ സൈനികർക്ക് നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട ധീരനായ എല്ലാ വ്യക്തികളെ അനുസ്മരിക്കുകയാണ്. അവരുടെ ത്യാഗങ്ങൾ ഒരുനാളും മറക്കില്ല. എന്റെ ചിന്തകളും ഐക്യദാർഢ്യവും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് അറിയിക്കുകയണ്. അക്രമം നടത്തിയ കുറ്റവാളികൾ രക്ഷപ്പെടില്ലെന്നും അദ്ദേഹം പറയുന്നു.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍