UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഗാഡ്ഗിൽ റിപ്പോർട്ട്‌ അപ്രസക്തം’, മുതിർന്ന കോൺഗ്രസ് നേതാക്കളെ തള്ളി ഡീൻ കുര്യാക്കോസ് എംപി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമവിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണം

സംസ്ഥാനത്ത് മഴക്കെടുതിയും ഉരുൾപൊട്ടലും രൂക്ഷമായതിന് പിന്നാലെ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് വീണ്ടും ചർച്ചകളിൽ സജീവമാവുന്നതിനിടെ റിപ്പോർട്ടിനെ പരസ്യമായി തള്ളിപ്പറഞ്ഞ് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. ഗാഡ്ഗിൽ റിപ്പോർട്ട്‌ അപ്രസക്തമാണെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ എംപിയുടെ നിലപാട്. തൊടുപുഴയിൽ ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്ന് ന്യൂസ് 18 കേരള റിപ്പോർട്ട് ചെയ്യുന്നു.

ഗാഡ്ഗിൽ റിപ്പോർട്ട്‌ അപ്രസക്തമാണ്. റിപ്പോര്‍ട്ട് മുന്‍പ് ചര്‍ച്ച ചെയ്ത് തള്ളിയതാണ്, ഇതിന് പകരം കൊണ്ടുവന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമവിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണമെന്നും കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ റിപ്പോര്‍ട്ട് ഇറക്കി കര്‍ഷകരുടെ ആശങ്ക അകറ്റണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കുന്നു.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിർദേശങ്ങൾ നടപ്പാക്കണമെന്ന് ആവശ്യവുമായി കെപിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുന്നതിനിടെയാണ് ഡീൻ കൂര്യാക്കോസ് ഇതിനെ പരസ്യമായി ഇപ്പോഴും തള്ളിപ്പറയുന്നതെന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് നേരത്തെ റിപ്പോര്‍ട്ടിനെ എതിര്‍ത്തിരുന്നത് മലയോരത്ത് ജീവിക്കുന്നവരെ ഓര്‍ത്താണെന്നും തന്റെ നിലപാട് ഇന്നും ഇന്നലെയും നാളെയും ഒന്നായിരിക്കുമെന്നുമായിരുന്നെന്നും അദ്ദേഹം പറയുന്നു. ഗാഡ്ഗിലിനെക്കുറിച്ച് പറയുമ്പോള്‍ പലരും രോഷാകുലരായി തുള്ളുന്നത് കാണാം. അത് ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാക്കാമെന്ന നിലപാടിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും.

Also Read-  സവര്‍ക്കര്‍ പറഞ്ഞു: ഗോരക്ഷയിലാണ് ഹിന്ദുത്വ രാഷ്ട്രീയം പടുത്തുയര്‍ത്തുന്നതെങ്കില്‍ അത് തകര്‍ന്നുവീഴും, കാളകള്‍ക്ക് മാത്രമാണ് പശു അമ്മയാകുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍