UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഗജ’ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; കനത്ത മഴയ്ക്ക് സാധ്യത, 13 ജില്ലകളില്‍ അതീവ ജാഗ്രത

മണിക്കൂറില്‍ 80-90 കി.മീ. വേഗതയുള്ള കൊടുങ്കാറ്റ് തമിഴ്‌നാടിനും പുതുച്ചേരിക്കും ആന്ധ്രയ്ക്കും മുകളിലൂടെ വീശുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

ചെന്നൈ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായിമാറിയതോടെ തമിഴ്‌നാട്ടില്‍ ജാഗ്രതാ നിര്‍ദേശം. ചെന്നൈക്ക് 730 കിലോമീറ്റര്‍ കിഴക്ക് വടക്ക് കിഴക്കും നാഗപട്ടണത്തിന് 820 കിലോമറ്റീറ്റര്‍ മാറിയുമാണ് ‘ഗജ’ എന്ന പേരിട്ടിരിക്കുന്ന ചുഴലിറ്റ് രൂപംകൊണ്ടിരിക്കുന്നത്. ചുഴലിക്കാറ്റ് നാഗപട്ടണത്തിന് സമീപം തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതോടെ ചെന്നൈയിലടക്കം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.

മണിക്കൂറില്‍ 80-90 കി.മീ. വേഗതയുള്ള കൊടുങ്കാറ്റ് തമിഴ്‌നാടിനും പുതുച്ചേരിക്കും ആന്ധ്രയ്ക്കും മുകളിലൂടെ വീശുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. മണിക്കൂറില്‍ 80-90 കിമീ വേഗതയുള്ള കൊടുങ്കാറ്റ് തമിഴ്‌നാടിനും പുതുച്ചേരിക്കും ആന്ധ്രയ്ക്കും മുകളിലൂടെ വീശുമെന്നാണ് അറിയിപ്പ്. നംവംബര്‍ 15 ഓടെ കാറ്റിന്റെ ശക്തി കുറയുമെന്നാണ് വിവരം. നവംബര്‍ 14 രാത്രി മുതല്‍ വടക്കന്‍ തമിഴ്‌നാട്ടിലെ തീരമേഖലയില്‍ ശക്തമായ മഴ ലഭിക്കും.

കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ 13 ജില്ലകളിലും 32 റവന്യും ജില്ലകളിലുമാണ് തമിഴ്‌നാട് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടിവിച്ചിട്ടുള്ളത്്. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും തമിഴ്‌നാട് ദുരന്തനിവാരണ വകുപ്പ് മന്ത്രി ആര്‍ബി ഉദയകുമാര്‍ പ്രതികരിച്ചു. അവശ്യമായ മുന്നറിയിപ്പുകള്‍ സ്വീകരിച്ചുട്ടുണ്ടെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും പ്രതികരിച്ചു. നവംബര്‍ 12 മുതല്‍ മത്സ്യത്തൊഴിലാളികള്‍ കടലിലേക്കു പോകരുതെന്നും നിര്‍ദേശമുണ്ട്. നിലവില്‍ കടലിലേക്കു പോയവര്‍ ഉടന്‍ തിരിച്ചെത്തണമെന്നും നിര്‍ദേശമുണ്ട്. ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള എല്ലാ ജില്ലകളിലും മെഡിക്കല്‍ സംഘങ്ങളെ നിയോഗിക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍