UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുവാവിനെയും മാതാവിനെയും കയ്യേറ്റം ചെയ്തകേസില്‍ ഗണേഷ് കുമാര്‍ മാപ്പുപറഞ്ഞു

നടന്നത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നുമായിരുന്നു ഗണേഷിന്റെ വാക്കുകളെന്നാണ് വിവരം. ഇതോടെ ഇരു കക്ഷികളും നല്‍കിയ കേസും ഒത്തുതീര്‍പ്പായി.

കാറിനു സൈഡ് കൊടുത്തില്ലെന്ന പേരില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെയും മാതാവിനെയും കയ്യേറ്റം ചെയ്ത കേസ് ഒത്തു തീര്‍ക്കുന്നതിന്റെ ഭാഗമായി ഗണേഷ് കുമാര്‍ മാപ്പു പറഞ്ഞതായി റിപോര്‍ട്ട്. പത്തനാപുരത്തെ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഓഫിസില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ഗണേഷിന്റെ മാപ്പുപറച്ചിലെന്ന് മനോരമ ഓണ്‍ലൈന്‍ റിപോര്‍ട്ടുചെയ്യുന്നു.

നടന്നത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നുമായിരുന്നു ഗണേഷിന്റെ വാക്കുകളെന്നാണ് വിവരം. ഇതോടെ ഇരു കക്ഷികളും നല്‍കിയ കേസും ഒത്തുതീര്‍പ്പായി. എന്നാല്‍ ഇതു സംബന്ധിച്ച് പരസ്യപ്രതികരണത്തിനു ഗണേഷ് കുമാറോ പരാതിക്കാരായ ഷീനയും കുടുംബമോ തയ്യാറായില്ല്. കേരളാ കോണ്‍ഗ്രസ് (ബി) നേതാവും ഗണേഷ് കുമാറിന്റെ പിതാവുമായ ആര്‍ ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലായിരുന്നു ഒത്തുതീര്‍പ്പു ചര്‍ച്ച.

എംഎല്‍എ കയ്യേറ്റം ചെയ്ത അനന്തകൃഷ്ണന്റെ അമ്മ ഷീനയും ബന്ധുക്കളും അടച്ചിട്ട മുറിയിയില്‍ അരമണിക്കൂറോളം നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. അനന്തകൃഷ്ണനെതിരെ എംഎല്‍എയുടെ സഹായി നല്‍കിയ കേസും പിന്‍വലിക്കും. ജനപ്രതിനിധിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചെന്ന് കാട്ടി ജാമ്യമില്ലാ വകുപ്പു പ്രകാരമാണു യുവാവിനെതരേ കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ എന്‍എസ്എസ് പ്രാദേശിക നേതൃത്വം ഇടപെട്ടാണ് ഒത്തുതീര്‍പ്പിന് വഴിയൊരുക്കിയത്.

ഒത്തുതീര്‍പ്പിന് പിന്നില്‍ ഭീഷണിയും സമ്മര്‍ദവുമെന്ന് ഗണേഷ്‌കുമാറിനെതിരേ പരാതി നല്‍കിയ വീട്ടമ്മ

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍