UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോമിനേഷന്‍ നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു, ഇപ്പോഴത്തെ ഭാരവാഹികള്‍ നോമിനികള്‍: എഎംഎംഎക്കെതിരേ നിലപാട് കടുപ്പിച്ച് നടിമാര്‍

എഎംഎംഎയില്‍ നടന്ന തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്നാണ് പത്മപ്രിയ, പാര്‍വതി എന്നിവരുടെ ആരോപണം.

ക്രിമിനല്‍ കേസില്‍ ആരോപണ വിധേയനായ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരേ ശക്തമായ നിലപാടെടുത്ത നടിമാര്‍ താര സംഘടനയ്‌ക്കെതിരേ വീണ്ടും രംഗത്ത്. എഎംഎംഎയില്‍ നടന്ന തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്നാണ് പത്മപ്രിയ, പാര്‍വതി എന്നിവരുടെ ആരോപണം. താര സംഘടനയുടെ ഇപ്പോഴത്തെ
ഭാരവാഹികള്‍ നോമിനികളാണ്. നേതൃത്വത്തിലേക്ക് മല്‍സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വിദേശയാത്രകള്‍ ചൂണ്ടിക്കാട്ടി തങ്ങളെ പിന്തിരിപ്പിച്ചു.  ഇപ്പോഴത്ത ഭരവാഹികള്‍ ചിലവ്യക്തികളുടെ നോമിനികളാണെന്നും നടിമാര്‍ ആരോപിക്കുന്നു.

താര സംഘടനയില്‍ നാലു യുവനടിമാര്‍ രാജിവച്ചതിന് പിറകെ ദിലീപിനെ തിരിച്ചെടുത്ത വിഷയം പുനപ്പരിശോധിക്കണമെന്നും അതിനായി അമ്മയുടെ യോഗം വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ അമ്മ  ഭാരവാഹികള്‍ക്കു കത്തു നല്‍കിയതിന് പിറകെയാണ് നടിമാരുടെ രൂക്ഷ വിമര്‍ശനം. നിലവില്‍ താരസംഘടയിലുള്ള വിമണ്‍ ഇന്‍ കളക്ടീവ് അംഗങ്ങളാണ് പത്മപ്രിയയും പാര്‍വതിയും. ദിലീപിനെ തിരിച്ചെടുക്കാനുള്ള സംഘടനയുടെ തീരുമാനം ഞെട്ടിക്കുന്നതായിരുന്നെന്നും നടിമാര്‍ പ്രതികരിച്ചിരുന്നു.

 

മംഗലശ്ശേരി നീലകണ്ഠന്മാരും അശ്ലീല കോമഡിക്കാരുമല്ല, ആ സ്ത്രീകളാണ് ശരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍