UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഎന്‍പിസി പൂട്ടാനാവില്ല; പോലീസിന്റെ ആവശ്യം തള്ളി ഫേസ്ബുക്ക്

ലക്ഷക്കണക്കിന് അംഗങ്ങളുള്ള ഗ്രുപ്പിനെ ഒറ്റപ്പരാതിയുടെ അടിസ്ഥാനത്തില്‍ ബ്ലോക്ക് ചെയ്യാനാവില്ലെന്നായിരുന്നു ഫേസ്ബുക്കിന്റെ മറുപടി.

ഫേസ്ബുക്ക് കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎന്‍പിസി)യെ ബ്ലോക്ക് ചെയ്യണമെന്ന പോലിസിന്റെ ആവശ്യം നിരസിച്ച് ഫേസ്ബുക്ക്. 18 ലക്ഷം അംഗങ്ങളുള്ള ഗ്രൂപ്പിനെ ഒറ്റയടിക്ക് ബ്ലോക്ക് ചെയ്യാനാവില്ലെന്ന് ഫേസ് ബുക്ക് പ്രതികരിച്ചു. ബാലനീതി നിയമം ഉള്‍പ്പെടെ ലംഘിച്ചാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനം എന്ന് ചുണ്ടിക്കാട്ടി ഫേസ്ബുക്ക് അധികൃതര്‍ക്ക് പോലിസ് നല്‍കിയ കത്തിന് ലഭിച്ചമറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അബ്കാരി, ബാലനീതി തുടങ്ങിയ നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ അഡ്മിന്‍മാര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിറകെയാണ് ഗ്രൂപ്പ് ബ്ലോക്ക് ചെയ്യാനുള്ള നടപടിയുമായി പോലീസ്   മുന്നോട്ടുപോയത്. ലക്ഷക്കണക്കിന് അംഗങ്ങളുള്ള ഗ്രുപ്പിനെ ഒറ്റപ്പരാതിയുടെ അടിസ്ഥാനത്തില്‍ ബ്ലോക്ക് ചെയ്യാനാവില്ലെന്നായിരുന്നു ഫേസ്ബുക്കിന്റെ മറുപടി.

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുടേയും ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിനെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി പോലിസ് കേസെടുത്തതിന് പിറകെയാണ് പേജ് ഒന്നടങ്കം ബ്ലോക്ക് ചെയ്യാനുള്ള നടപടികളുമായി പോലീസ് മുന്നോട്ട് പോയത്.

അതേസമയം, ഗ്രൂപ്പ് അഡ്മിന്‍ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ ഉടന്‍ ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പോലിസ് ഒരുക്കുന്നതെന്നാണ് വിവരം. എന്നാല്‍ ജിഎന്‍പിസി അഡ്മിന് പിന്തുണ അറിയിച്ച് പേജില്‍ അംഗങ്ങളുടെ നിരവധി സന്ദേശങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്.

 

ജിഎന്‍പിസി ദുബായിലും ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചു; പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ സംഘം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍