UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോവയിൽ വീണ്ടും രാഷ്ട്രീയ നാടകം; സഖ്യകക്ഷി എംഎൽഎമാരെ പാളയത്തിലെത്തിച്ച് ബിജെപി, ഉപമുഖ്യമന്ത്രിയെ നീക്കി പ്രമോദ് സാവന്ത്

ദീപക് പവസ്‌കറിന് മന്ത്രി​പദം നൽകിയേക്കും.

ഗോവയിൽ വീണ്ടും രാഷ്ട്രീയ നാടകം, കഴിഞ്ഞ ദിവലം നടത്തിയ അപ്രതീക്ഷിത നീക്കത്തിലൂടെ ഗോവ നിയമസഭയിൽ ബിജെപി അംഗസംഖ്യ 12 ൽ നിന്ന് 14 ലാക്കി ഉയർത്തി. മനോഹർ പരീക്കറിന്റെ മരണത്തെ തുടർന്ന് അധികാരത്തിലെത്തിയ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുളള ബിജെപി സർക്കാര്‍ ഭുരിപക്ഷം തെളിയിച്ചതിന് പിറകെയാണ് അധികാരം ഉറപ്പിക്കാൻ‌ ബിജെപിയുടെ അപ്രതീക്ഷിക നീക്കം. സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ രണ്ട് എംഎൽഎ മാരാണ് ഇന്നലെ അർദ്ധരാത്രി ബിജെപിയിലെത്തിയത്.

ഇന്ന് പുലർ‌ച്ചെ, പുലർച്ചെ ഒരു മണിയോടെയാണ് എംഎൽഎ മാരായ മനോഹർ അജ്‌ഗോൻകർ, ദീപക് പവാസ്‌കർ എന്നിവർ സ്പീക്കറെ സന്ദർശിച്ച് പാർട്ടി ബിജെപിയിൽ ലയിക്കുകയാണെന്ന് അറിയിച്ചത്. അതേസമയം, മുന്ന് എംഎൽഎമാരുമായി സർക്കാരിൽ ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്ന പാർട്ടിയായിരുന്നു എംജിപി. പുതിയ നീക്കത്തോടെ എംഎൽഎ സുധിൻ ദവാലിക്കറായിരുവന്നു ഉപമുഖ്യമന്ത്രി.

ധവലി​കറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു​നിന്നും നീക്കിയയതായി  റിപ്പോർട്ടുകൾക്ക് പിറകെ  പ്രമോദ് സാവന്ത് വ്യക്തമാക്കി. ഇതോടെ ദീപക് പവസ്‌കറിന് മന്ത്രി​പദം നൽകിയേക്കും.

അതേസമയം, സുധിൻ ദവാലിനോടുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് മനോഹര്‍ അജ്‌ഗോന്‍കറും ദീപക് പവസ്‌കറും എംജിപി വിട്ടതെന്നാണ് റിപ്പോര്‍ട്ടുകൾ. പരീക്കറുടെ മരണ ശേഷം മന്ത്രി സഭ രൂപീകരിച്ച പ്രമോദ് സാവന്ത് സര്‍ക്കാരിൽ നിന്നും സമ്മർദം പ്രയോഗിച്ചായിരുന്ന സുധിൻ ദവാലിക്കർ ഉപമുഖ്യമന്ത്രി സ്ഥാനം കൈവശപ്പെടുത്തിയത്. ഉപ മുഖ്യമന്ത്രി പദം നൽകിയില്ലെങ്കിൽ പിന്തുണ പിൻവലിക്കുമെന്നായിരുന്നു ഭീഷണി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍