UPDATES

ഗോവ നിലനിർത്തി ബിജെപി; പ്രമോദ് സാവന്ത് സർക്കാർ വിശ്വാസ വോട്ട് നേടി

പ്രതിപക്ഷമായ കോണ്‍ഗ്രസിന് 15 വോട്ടുകൾ ലഭിച്ചു.

ഗോവയിൽ പ്രമോദ് സാവന്ത് സർക്കാർ നിയമ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചു. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മരണത്തെ തുടർന്ന് അധികാരമേറ്റെടുത്ത പ്രമോദ് സാവന്ത് സർക്കാറിന് 20 എംൽഎമാരുടെ പിന്തുണ ലഭിച്ചു.
ബിജെപിയുടെ 12 അംഗങ്ങൾക്ക് പുറമെ സഖ്യകക്ഷികളായ ഗോവ ഫോർവേർഡ് പാർട്ടി മഹാരാഷ്ട്രവാദ് ഗോവമന്തക് പാർട്ടി എന്നുവരുടെ മുന്ന് വീതം പ്രതിനിധികളുടെ പിന്തുണ നേടിയാണ് പ്രമോദ് സാവന്ത് ഭൂരിപക്ഷം തെളിയിച്ചത്. രണ്ട് സ്വതന്ത്രരുടെ പിന്തുണയും ബിജെപിക്ക് ലഭിച്ചു.  പ്രതിപക്ഷമായ കോണ്‍ഗ്രസിന് 15 വോട്ടുകൾ ലഭിച്ചു.

40 അംഗ നിയമസഭയിൽ നിലവിൽ 36 അംഗങ്ങളാണുള്ളത്. രണ്ട് അംഗങ്ങൾ മരിക്കുകയും രണ്ട് കോൺഗ്രസ് പ്രതിനിധികൾ രാജിവയ്ക്കുകയും ചെയ്തതോടെയാണ് സാമാജികരുടെ എണ്ണം 36 ലേക്ക് ചുരുങ്ങിയത്. ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡീസൂസയാണ് മരിച്ച മറ്റൊരു പ്രതിനിധി. കോണ്‍ഗ്രസ് എംഎല്‍എമാരായ സുഭാഷ് ശിരോദ്കറും ദയാനന്ദ് സോപ്തെയുമാണ് രാജിവച്ച കോൺഗ്രസ് അംഗങ്ങൾ. എന്നാൽ  ഗോവയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിന് 14 സീറ്റുകളുണ്ട്. എന്‍സിപിക്ക് ഒരു എംഎല്‍എയും. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.

ഒരു വര്‍ഷത്തോളമായി പ്രാന്‍ക്രിയാസ് ക്യാന്‍സര്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ കഴിഞ്ഞ ദിവസം അന്തരിച്ചതിനെ തുടര്‍ന്നാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രണ്ട് ഉപമുഖ്യമന്ത്രിമാരടക്കം 11 മന്ത്രിമാര്‍ അധികാരമേറ്റും. ജിഎഫ്പിയിലെ വിജയ് സര്‍ദേശായിയും എംജിപിയിലെ സുദീന്‍ ധവാലിക്കറുമാണ് ഉപമുഖ്യമന്ത്രിമാരായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍