UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊങ്ങിണി സാഹിത്യകാരന്‍ ദാമോദര്‍ മുസാവോയ്ക്ക് വധഭീഷണി; സുക്ഷയൊരുക്കി പോലീസ്

ഗൗരി ലങ്കേഷ് വധക്കേസില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ അറസ്റ്റിലായ പ്രതികള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരമാണ് മുസാവോയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയതെന്നാണ് വിവരം.

കൊങ്ങിണി എഴുത്തുകാരനും പുരോഗമന ചിന്തകനുമായ ദാമോദര്‍ മുസാവോയുടെ ജീവന് ഭീഷണിയുണ്ടെന്ന് റിപോര്‍ട്ട്. മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് വധക്കേസില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ അറസ്റ്റിലായ പ്രതികള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരമാണ് മുസാവോയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയതെന്നാണ് വിവരം. എന്നാല്‍ വധ ഭീഷണിയുള്ള വിവരം സ്ഥിരീകരിക്കാന്‍ ഗോവ ഡിജിപി തയ്യാറായില്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം, തനിക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളതായി മുസാവോ പ്രതികരിച്ചു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അറിയിച്ചിരുന്നു. ഇതിന് ശേഷം മുഴുവന്‍ സമയവും സുരക്ഷയുണ്ട്. എന്നാല്‍ ബുള്ളറ്റുകള്‍ക്ക് തന്റെ ചിന്തകളെ തോല്‍പ്പിക്കാനാവില്ലെന്നും മുസാവോ പറയുന്നു.  പോലീസ് സംരക്ഷണം താന്‍ നിരാകരിച്ചിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചത് പ്രകാരമാണ് ഇതിന് തയ്യാറായത്. തനിക്ക് നേരിട്ട് ഇതുവരെ യാതൊരു തരത്തിലുള്ള ഭീഷണിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഗോവിന്ദ് പന്‍സാരെ എംഎം കല്‍ബുര്‍ഗി, നാരായണ്‍ ഗാബോല്‍ക്കര്‍, ഗൗരീ ലങ്കേഷ് തുടങ്ങിയവര്‍ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നും അധികൃതര്‍ പറയുന്നു. 1983 ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയാണ് മുസാവോ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍