UPDATES

പോസിറ്റീവ് സ്റ്റോറീസ്

ഫീനിക്സ് പക്ഷിയെ പോലെ തിരിച്ചു വരും: ജനകോടികളോട് അറ്റ്ലസ് രാമചന്ദ്രൻ.

ജയിലിലെ മലയാളി സഹോദരങ്ങളുടെ പിന്തുണ വലിയ ആത്മവിശ്വാസം നല്‍കി, തളര്‍ച്ചയില്‍ നിന്നും പാളിച്ചകളില്‍ നിന്നും വലിയ പാഠങ്ങള്‍ പഠിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു ദിവസം എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെട്ട് ചാരത്തില്‍ നിന്നും പറന്നുയരുന്ന ഫീനിക്‌സ് പക്ഷിയെ പോലെ ഉയരാന്‍ സാധിക്കും എന്ന ഡിറ്റര്‍മിനേഷന്‍ ഇപ്പോഴും ഉണ്ട്, എന്റെ ഭാര്യ അടക്കം ഉള്ളവരുടെ പിന്തുണ വളരെ വലുതാണ്’. മൂന്നു വര്‍ഷത്തെ അപ്രതീക്ഷിത കാരാഗൃഹ വാസത്തിനു ശേഷം പൊതു ജനങ്ങളോടുള്ള അറ്റ്‌ലസ് രാമചന്ദ്രന്റെ ആദ്യ പ്രതികരണം ഇതായിരുന്നു. കൈരളി ചാനലിന്റെ അഭിമുഖത്തില്‍ ആണ് രാമചന്ദ്രന്‍ തന്റെ മനസ്സ് തുറന്നത്.

ജയിലിലെ മലയാളി സഹോദരങ്ങളുടെ പിന്തുണ വലിയ ആത്മവിശ്വാസം നല്‍കി, തളര്‍ച്ചയില്‍ നിന്നും പാളിച്ചകളില്‍ നിന്നും വലിയ പാഠങ്ങള്‍ പഠിച്ചെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു കൂടി സാവകാശം ലഭിച്ചിരുന്നു എങ്കില്‍ കടങ്ങള്‍ തീര്‍ത്തു ജയില്‍ വാസം ഒഴിവാക്കാമായിരുന്നെന്നു ജോണ്‍ ബ്രിട്ടാസിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കുടുങ്ങിയ അറ്റ്‌ലസ് രാമചന്ദ്രന്‍ മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞ ദിവസം ആണ് പുറത്തു വന്നത്. 2015 ഓഗസ്റ്റ് 23നാണ് 74കാരനായ അറ്റ്‌ലസ് രാമചന്ദ്രന്‍ അറസ്റ്റിലായത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ബാങ്കുകള്‍ നിയമനടപടി സ്വീകരിച്ചതോടെയായിരുന്നു തൃശൂര്‍ സ്വദേശിയായ അദ്ദേഹത്തിന്റെ അറസ്റ്റ്. 35 മാസങ്ങളായി ജയിലില്‍ കഴിഞ്ഞുവരികയായിന്നു അദ്ദേഹം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍