UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്നര മാസം, 20 മാല മോഷണം, 12 ലക്ഷം വരുമാനം, പണം ചിലവിട്ടത് ടൂര്‍ പോകാന്‍; ചാലക്കുടിയില്‍ നിന്നൊരു ‘ഗംഭീര’ മാലക്കള്ളന്‍

ചാലക്കുടി ഡിവൈഎസ്പി സി.ആര്‍.സന്തോഷും സംഘവും മുന്നരമാസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാവിലേക്കെത്തിയത്.

ചാലക്കുടിയുടെ ഉൾ‌പ്രദേശങ്ങളിൽ ഭയം വിതച്ച മാല മോഷ്ടാവ് പോലീസ് പിടിയിൽ. മൂന്നര മാസമായി ഇരുപതിടത്തോളം മാല പൊട്ടിക്കൽ കേസുകൾ റിപ്പോട്ട് ചെയ്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. ഇരകളായ സ്ത്രീകളുടെ മൊഴി പ്രകാരം ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ വരുന്ന യുവാവിനെ തേടിയുള്ള പോലീസിന്റെ യാത്രയാണ് കുറ്റിച്ചിറ സ്വദേശി അമലിൽ അവസാനിച്ചത്. ചാലക്കുടി ഡിവൈഎസ്പി സി.ആര്‍.സന്തോഷും സംഘവും മുന്നരമാസമാണ് മോഷ്ടാവിനെ തേടി അലഞ്ഞത്. ഇതിനിടിലും മോഷണം തുടർന്നു

പരാതികൾ ലഭിച്ച പ്രദേശങ്ങളിലെ സിസിടിപി ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു പോലീസ് നടപടി ആരംഭിച്ചത്. പിറകെ മാല പൊട്ടിക്കല്‍ കേസുകളില്‍ അറസ്റ്റിലായ മുന്‍ കുറ്റവാളികളെ അന്വേഷിച്ചു കണ്ടെത്തി. ഇതിനിടെ മോഷ്ടാവന്‍റെ ബൈക്ക് കടന്നു പോകുന്ന ദൃശ്യങ്ങള്‍ കിട്ടി. പക്ഷേ നമ്പർ ലഭിച്ചില്ല. എക്സ്ട്രാ ഫിറ്റിങ്സുകള്‍ ബൈക്കെന്ന് തിരിച്ചറിഞ്ഞു. ഇതോടെ എട്ടോളം ബൈക്കുൾ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് പോയി.

ഇതിനിടെ മൊബൈൽ ടവർ കേന്ദ്രീരിച്ചും അന്വേഷണം മുന്നോട്ട് പോയി. മാല പൊട്ടിച്ച സ്ഥലത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ നിരീക്ഷിച്ചു. സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സമയത്തും അതിനു ശേഷവും ഈ പരിധിയിലുണ്ടായിരുന്ന യുവാക്കളെയായിരുന്നു പ്രത്യേകം നിരീക്ഷിച്ചത്. ഇവർ വിളിച്ച ഫോണ്‍ കോളുകള്‍ക്ക് പിറകെ പോയതോടെ കുറ്റിച്ചിറ സ്വദേശി അമല്‍ പലഭാഗത്തുള്ള സ്വര്‍ണ പണയ സ്ഥാപനങ്ങളിലേക്കു നിരവധി തവണ വിളിച്ചതായി കണ്ടെത്തയത്.

അമലിന്റെ ഫോട്ടോയുമായി ഇത്തരം സ്ഥാപനങ്ങളിൽ എത്തിയ പോലീസ് ഇയാൾ വിവിധ ഇടങ്ങളിലായി 14 മാലകൾ പണയം വച്ചതായി കണ്ടെത്തി. ഇതോടെ അമലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആരോപണങ്ങളെല്ലാം അമല്‍ നിഷേധിച്ചു. ഇത്രയും മാലകൾ എങ്ങനെ പണയം വച്ചെന്നതിന് മാത്രം ഉത്തരമുണ്ടായിരുന്നില്ല. ഇതിനിടെ തീർത്തും സാധാരണക്കാരായ കുടുംബാംഗങ്ങളുടെ അമലിന്റെ ജീവിത പക്ഷേ ഇതിനോട് യോജിക്കുന്നതായിരുന്നില്ല. പത്ര വിതരണമായിരുന്നു അമലിന്റെ ജോലി. പ്ലസ്ടുവാണ് വിദ്യാഭ്യാസമുള്ള യുവാവിന്റെ ജീവിതം ആഡംബര പൂർണവും.

സുഹൃത്തുക്കളേയും കൂട്ടിയുള്ള യാത്രകളായിരുന്നു പ്രധാന പരിപാടി. കേരളത്തിന് പുറത്തെ സുഖവാസ കേന്ദ്രങ്ങളിലേക്കായിരുന്നു യാത്രകളില്‍ പലതും. മാല വിറ്റും പണയംവച്ചും സ്വരൂപിച്ച പണം ഇത്തരത്തിലാണ് ചിലവാക്കിയത്. മൂന്നര മാസത്തിനിടെ അമലിന്റെ വരുമാനം പന്ത്രണ്ടു ലക്ഷം രൂപ. പണയപ്പെടുത്തിയ പതിനാലു മാലകളും പൊലീസ് കണ്ടെടുത്തു.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍