UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൃതദേഹത്തിൽ നിന്നും മാലമോഷണം; തിരുവനന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാരി അറസ്റ്റിൽ

മന്ത്രി കെ.കെ.ശൈലജയുടെ നിർദ്ദേശത്തെത്തുടർന്ന് ജയലക്ഷ്മിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹത്തിൽ നിന്നും സ്വർണമാല മോഷണം പോയ സംഭവത്തിൽ ജീവനക്കാരി അറസ്റ്റിൽ. മെഡിക്കൽ കോളേജിലെ അറ്റൻഡർ പന്തളം സ്വദേശിനി ജയലക്ഷ്മി(35)യാണ് അറസ്റ്റിലായത്. വിഷം ഉള്ളിൽച്ചെന്ന നിലയിൽ വ്യാഴാഴ്ച വൈകീട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുയും പിന്നീട് മരിക്കുകയും ചെയ്ത തമിഴ്‌നാട് സ്വദേശിയും മണക്കാട്ട് താമസിച്ചിരുന്നതുമായ രാധ(27)യുടെ മൃതദേഹത്തിൽ നിന്നാണ് ഒന്നരപ്പവന്റെ സ്വർണമാല മോഷണം പോയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി കെ.കെ.ശൈലജയുടെ നിർദ്ദേശത്തെത്തുടർന്ന് ജയലക്ഷ്മിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ഇവരിൽനിന്നു മാല കണ്ടെടുത്തതായി പോലീസ് പറഞ്ഞു. രണ്ടുമാസം മുൻപ് മെഡിക്കൽ കോളേജിലെ ജീവനക്കാരിയിൽനിന്ന് 4500 രൂപ മോഷ്ടിച്ചെന്നും ഇവർ പോലീസിനോടു പറഞ്ഞതായി മെഡിക്കൽ കോളേജ് എസ്.ഐ. ആർ.എസ്.ശ്രീകാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

വിഷം കഴിച്ച നിലയിൽ മെഡിക്കൽ കോളേജിൽ എത്തിച്ച രാധയ്ക്ക് ചികിത്സ നടത്തിയെങ്കിലും വെള്ളിയാഴ്ച രാവിലെ ഏഴിനു മരിച്ചു. മൃതദേഹ പരിശോധനയ്ക്ക് മോർച്ചറിയിലേക്കു മാറ്റുന്നതിനായി വാർഡിനു സമീപം കിടത്തിയപ്പോഴാണ് മാല കാണാതാവുന്നത്. ഇതോടെ ബന്ധുക്കൾ മെഡിക്കൽ കോളേജ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ജീവനക്കാരെ ചോദ്യംചെയ്തതോടെയാണ് അന്വേഷണം ജയലക്ഷ്മിയിലെത്തിയത്. അതിനിടെ സംഭവത്തെക്കുറിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ടും മെഡിക്കൽ കോളേജ് സിഐയും അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റേതാണ് ഉത്തരവ്.

 

കാട്ടാനയെ ഓടിക്കാന്‍ ആദിവാസി വാച്ചര്‍മാര്‍ക്ക് മുളവടി മതിയോ?; വയനാട്ടിലെ കെഞ്ചന്‍റെ ദാരുണമരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍