UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുക്കുന്നു; ഗവര്‍ണര്‍ ഒരു മാസത്തെ ശമ്പളം നല്‍കും, സന്നദ്ധരായി ഉദ്യോഗസ്ഥരും

പ്രഖ്യാപനത്തിന് പിറകെ ഗവര്‍ണര്‍ തുക ചീഫ് സെക്രട്ടറിക്ക് കൈമാറി.

കേരളം നേരിടുന്ന പ്രളയക്കെടുതിനേരിടാന്‍ ഒരുമാസ ശമ്പളം നീക്കിവയ്ക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം എറ്റെടുത്ത് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. തന്റെ ഒരു മാസ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് മെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രഖ്യാപനത്തിന് പിറകെ ഗവര്‍ണര്‍ തുക ചീഫ് സെക്രട്ടറിക്ക് കൈമാറി.

ഡിഅതേസമയം, മുഖ്യമന്ത്രിയുടെ നിര്‍ദേശം ഏറ്റെടുത്ത് തുക മാറ്റിവയക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (കെഎംആര്‍എല്‍) എം ഡി മുഹമ്മദ് ഹനീഷും അറിയിച്ചു. അഞ്ചു മാസങ്ങള്‍ക്കുള്ളില്‍ തുക പൂര്‍ണമായും നല്‍കുന്ന രീതിയായിരിക്കും സ്വീകരിക്കുക. കെഎംആര്‍എല്ലിലെ മറ്റ് ജീവനക്കാരും ഇത്തരത്തില്‍ തങ്ങളുടെ ഒരുമാസത്തെ ശമ്പളം തവണകളായി ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവയക്കുമെന്നും മുഹമ്മദ് ഹനീഷ് അറിയിച്ചു. നേരത്തെ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ, എംജി യുനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍ എന്നിവരും തങ്ങളുടെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

സംസ്ഥാനത്തെ യുഡിഎഫ് എംഎല്‍എമാര്‍ നേരത്തെ തന്നെ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. മുന്‍ എംഎല്‍എ വിജെ പൗലോസ് ഒരുമാസത്തെ പെന്‍ഷനും ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍