UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല യുവതീപ്രവേശനം: സര്‍ക്കാര്‍ കണക്ക് വ്യാജമെന്ന് അയ്യപ്പ കര്‍മ്മ സമിതി

നാണമില്ലാത്തവര്‍ക്ക് ആസനത്തില്‍ ആല് കിളിര്‍ത്താല്‍ അതും തണല്‍ എന്ന് പറയുന്നത് പോലെയാണ് സിപിഎമ്മിന്റെ കാര്യമെന്നും ഇതുവഴി ഭക്തരെ പ്രകോപിപ്പിക്കാന്‍ കഴിയില്ലെന്നും കെ പി ശശികല

ശബരിമലയില്‍ 51 സ്ത്രീകള്‍ കയറിയെന്ന സര്‍ക്കാര്‍ കണക്ക് വ്യാജമാണെന്ന് അയ്യപ്പ കര്‍മ്മ സമിതി നേതാവ് കെ പി ശശികല. ഭരണകൂടം തന്നെ ഇത്തരത്തില്‍ വ്യാജകണക്കുണ്ടാക്കുന്നത് ശരിയല്ല. കോടതിയെ തെറ്റിധരിപ്പിക്കാന്‍ കള്ളക്കണക്കുണ്ടാക്കുന്ന സര്‍ക്കാരിന് ഉളുപ്പില്ലെന്നും കെ പി ശശികല പറഞ്ഞു. നാണമില്ലാത്തവര്‍ക്ക് ആസനത്തില്‍ ആല് കിളിര്‍ത്താല്‍ അതും തണല്‍ എന്ന് പറയുന്നത് പോലെയാണ് സിപിഎമ്മിന്റെ കാര്യമെന്നും ഇതുവഴി ഭക്തരെ പ്രകോപിപ്പിക്കാന്‍ കഴിയില്ലെന്നും കെ പി ശശികല അഭിപ്രായപ്പെട്ടു. ശബരിമലയില്‍ 51 സ്ത്രീകള്‍ കയറിയതായി സര്‍ക്കാര്‍ കോടതിയില്‍ സമര്‍പപിച്ചിരിക്കുന്ന കണക്കുകളോട് പ്രതികരിക്കുകയായിരുന്നു ശശികല.

ശശികലയുടെ പ്രതികരണമിങ്ങനെ ‘ കുറേ ദിവസമായി ഇതിന്റെ ആസൂത്രണങ്ങള്‍ നടക്കുന്നു. നൂറിലധികം സ്ത്രീകള്‍ കയറിയെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്. അതനുസരിച്ച് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ കള്ളക്കണക്കുണ്ടാക്കിയിരിക്കുകയാണിപ്പോള്‍. കോടിയേരി ബാലകൃഷ്ണന്റേയും പിണറായി വിജയന്റേയും ഭാര്യയുടെ പേരില്‍ എങ്ങനെ വ്യാജമായി വിര്‍ച്വല്‍ ക്യൂ രജിസ്റ്റര്‍ ചെയ്യാം എന്ന് ജനം ടിവി കാണിച്ചു തന്നിട്ടുണ്ട്. ഐഡന്റിറ്റി കാര്‍ഡ് ഇല്ലാതെ തന്നെ അവര്‍ പല വ്യക്തികളുടെ പേരില്‍ വിര്‍ച്വല്‍ ക്യൂ രജിസ്‌ട്രേഷന്‍ നടത്തി എങ്ങനെയാണ് വ്യാജമായി ഇത്തരം ലിസ്റ്റ് ഉണ്ടാക്കുകയെന്ന് ജനംചിവിയുടെ വാര്‍ത്തയില്‍ വ്യക്തമാണ്. അതേ സംവിധാനം ഉപയോഗിച്ചാണ് സര്‍ക്കാരും ഇപ്പോള്‍ കള്ളക്കണക്കുണ്ടാക്കിയിരിക്കുന്നത്. സ്മാര്‍ട് ഫോണുണ്ടെങ്കില്‍ ആര്‍ക്കും ഈ ലിസ്റ്റ് ഉണ്ടാക്കാം. പക്ഷെ ഇത്തരം വ്യാജ സൈബര്‍ രേഖകളുണ്ടാക്കുന്നത് ഭരണകൂടമാണെന്നോര്‍ക്കണം. കള്ളരേഖയുണ്ടാക്കി നാളെ പിടിക്കപ്പെട്ടാലും ഇവര്‍ക്കും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. നാണമുള്ളവനല്ലേ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവൂ. നാളെ കോടതി ഈ കണക്ക് പരിശോധിച്ച് വ്യാജമെന്ന് കണ്ടെത്തി തള്ളിയാലും ഉളുപ്പില്ലാത്തതുകൊണ്ട് മന്ത്രിയും സര്‍ക്കാരും ഒന്നും പറയാന്‍ പോവുന്നില്ല. നാണമില്ലാത്തവന് ആസനത്തില്‍ ആല് കിളിര്‍ത്താല്‍ അതും തണല്‍ എന്ന് പറയുന്നത് പോലെയാണ് സിപിഎമ്മിന്റെ കാര്യം. പക്ഷെ ഇതുകൊണ്ട് ഭക്തരെ പരിഭ്രമിപ്പിക്കാമെന്നോ പ്രകോപിപ്പിക്കാമെന്നോ കരുതണ്ട. കാരണം ഭക്തര്‍ക്ക് സിപിഎമ്മിനെ നന്നായി അറിയാം.

ഈ ലിസ്റ്റില്‍ മലയാളികള്‍ ഇല്ലാതിരുന്നത് എന്താണ്? മലയാളികളെ ആരെയും ഇവര്‍ക്കി കിട്ടിയില്ലേ? മുഴുവന്‍ അന്യസംസ്ഥാനക്കാരാണ്. പിന്നെ, വയസ്സ്- 45ല്‍ കൂടുതലുള്ളവരാണ് മിക്കവരും. ഇത് ഒത്ത് കിട്ടിയതാണോ? മുമ്പ് തമിഴ്‌നാട്ടില്‍ നിന്ന് ഒരു സ്ത്രീ വന്നപ്പോള്‍ അവര്‍ക്ക് 48 വയസ്സേയുള്ളൂ എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ യഥാര്‍ഥത്തില്‍ അവര്‍ക്ക് 58 വയസ്സുണ്ടായിരുന്നു. അവരുടെ ആധാര്‍ കാര്‍ഡില്‍ വയസ്സ് തെറ്റായിരുന്നു. അഥവാ പ്രശ്‌നമുണ്ടായാല്‍ വയസ്സുതെളിയിക്കാന്‍ റേഷന്‍ കാര്‍ഡും ആധാര്‍ തിരുത്താന്‍ നല്‍കിയ രേഖകളും സഹിതമാണ് അവര്‍ എത്തിയിരുന്നത്. അന്ന് ആ സ്ത്രീയുടെ കൂടെ വന്ന ഗുരുസ്വാമി മുകളിലേക്ക് കയറിയിരുന്നില്ല. അയാള്‍ ജനംടിവിയില്‍ തെളിവുകള്‍ സഹിതം നിരത്തിയാണ് ആ സ്ത്രീ അമ്പത് പൂര്‍ത്തിയായതാണെന്ന് അറിയിച്ചത്. അവര്‍ വന്ന വാഹനത്തില്‍ ഏഴ് പേര്‍ ഉണ്ടായിരുന്നു. അവരുടേതൊഴികെ മറ്റെല്ലാവരുടേയും ഐഡന്റിറ്റി കാര്‍ഡ് പോലീസ് പരിശോധിച്ചു. എന്നിട്ട് അവര്‍ സന്നിധാനത്തെത്തിയോ, തൊഴുതുകഴിഞ്ഞോ എന്നിങ്ങനെ വിളിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. അവരെ തിരിച്ച് വിട്ടതിന് ശേഷം 48 വയസ്സുള്ള സ്ത്രീ ശബരിമലയില്‍ കയറി എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇങ്ങനെയാണ് ഇവര്‍ കണക്കുണ്ടാക്കുന്നത്. ‘

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍