UPDATES

ട്രെന്‍ഡിങ്ങ്

100 ദിവസം തികച്ചത് ആഘോഷിക്കാൻ കേന്ദ്ര സർക്കാർ വൻ ആഘോഷ പരിപാടിക്ക്, മന്ത്രിമാർ പത്രങ്ങളുടെ എഡിറ്റ് പേജിൽ എഴുതും

വലിയ പ്രചാരണ പരിപാടികളാണ് രണ്ടാം മോദി സര്‍ക്കാരിന്റെ നൂറാം ദിനവുമായി ബന്ധപ്പെട്ട് ഒരുക്കുന്നത്.

ഭരണത്തില്‍ 100 ദിവസം പിന്നിട്ടത് ആഘോഷിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍. കേന്ദ്ര മന്ത്രിമാര്‍ സെപ്റ്റംബര്‍ ഏഴിന് പത്രങ്ങളുടെ പേജില്‍ എഡിറ്റോറില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചും നേട്ടങ്ങള്‍ അവകാശപ്പെട്ടും ലേഖനങ്ങളെഴുതും. സെപ്റ്റംബര്‍ എട്ടിന് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തു. വലിയ പ്രചാരണ പരിപാടികളാണ് രണ്ടാം മോദി സര്‍ക്കാരിന്റെ നൂറാം ദിനവുമായി ബന്ധപ്പെട്ട് ഒരുക്കുന്നത്.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ബില്‍, ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടി തുടങ്ങിയവയെല്ലാം നേട്ടമായി ഉയര്‍ത്തിക്കാട്ടും. 167 പരിവര്‍ത്തന ആശയങ്ങളാണ് സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങളില്‍ നടപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നത്. ഇത് സംബന്ധിച്ച വിലയിരുത്തലുകളും അവകാശവാദങ്ങളും സര്‍ക്കാര്‍ നടത്തിയേക്കും.

രാജ്യം സ്വാതന്ത്ര്യത്തിന് ശേഷമുള്ള അതിന്റെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നു എന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ തന്നെ അഭിപ്രായപ്പെട്ട, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പ്രധാനമന്ത്രിയുടെ ഉപദേശക സമിതി അംഗങ്ങള്‍ തന്നെ ശരിവയ്ക്കുന്ന സമയത്താണ് മോദി സര്‍ക്കാരിന്റെ നൂറാം വാര്‍ഷികാഘോഷം. ഓട്ടോമൊബൈല്‍ രംഗത്തുള്‍പ്പടെ വിവിധ മേഖലകള്‍ വലിയ തോതിലുള്ള തൊഴില്‍ പ്രതിസന്ധിയും കൂട്ടപ്പിരിച്ചുവിടലുകളുമാണ് നടക്കുന്നത്. ജിഡിപി വളര്‍ച്ച അഞ്ച് ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തുന്ന നിലയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍