UPDATES

പുല്‍വാമയില്‍ പൊലീസ് സ്റ്റേഷന് സമീപം ഗ്രനേഡ് ആക്രമണം: നാട്ടുകാര്‍ക്ക് പരിക്ക്

ഇന്നലെ പുല്‍വാമയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറ് ആര്‍മി ജവാന്മാര്‍ക്കും രണ്ട് നാട്ടുകാര്‍ക്കും പരിക്കേറ്റിരുന്നു.

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ പൊലീസ് സ്റ്റേഷന് സമീപമുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ നിരവധി നാട്ടുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുല്‍വാമയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറ് ആര്‍മി ജവാന്മാര്‍ക്കും രണ്ട് നാട്ടുകാര്‍ക്കും പരിക്കേറ്റിരുന്നു. ഐഇഡി (ഇന്റന്‍സീവ് എക്‌സ്‌പ്ലോസിവ് ഡിവൈസ്) ഉപയോഗിച്ചുള്ള ആക്രമണമാണ് ഇന്നലെ നടന്നത്. അനന്ത് നാഗ് ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ആര്‍മി മേജര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഐഇഡി ആക്രമണത്തിനുള്ള സാധ്യത സംബന്ധിച്ച ഇന്റലിജന്‍സ് വിവരം പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയിരുന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫെബ്രുവരിയില്‍ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ബോംബ് ആക്രമണത്തില്‍ 40 ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തുകയും പാകിസ്താന്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുകയും ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് പിടിയിലാവുകയും തൊട്ടടുത്ത ദിവസം മോചിപ്പിക്കുകയുമെല്ലാം ചെയ്തിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ഫെബ്രുവരിയിലെ പുല്‍വാമ ഭീകരാക്രമണം ഏറെ വഷളാക്കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍