UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചുമകന്‍ അല്ല ആരായാലും ബിജെപിക്കൊപ്പം നില്‍ക്കുന്നത് തെറ്റ്‌; നടപടി രാഷ്ട്രീയ ചൂഷണം: എം എം ലോറന്‍സ്

ശ്രീധരന്‍ പിള്ളയുടെ ഉപവാസ സമരത്തില്‍ മിലന്‍ പങ്കെടുത്തത് തന്റെ അറിവോടെയല്ല. കൊച്ചുമകന്‍ അല്ല ആരായാലും ബിജെപിക്കൊപ്പം നില്‍ക്കുന്നത് തെറ്റാണ്.

ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ പരിപാടിയില്‍ തന്റെ കൊച്ചുമകന്‍ ഇമ്മാനുവല്‍ മിലന്‍ പങ്കെടുത്തതില്‍ തെറ്റായിപ്പോയെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ്. പി എസ് ശ്രീധരന്‍ പിള്ളയുടെ ഉപവാസ സമരത്തില്‍ മിലന്‍ പങ്കെടുത്തത് തന്റെ അറിവോടെയല്ല. കൊച്ചുമകന്‍ അല്ല ആരായാലും ബിജെപിക്കൊപ്പം നില്‍ക്കുന്നത് തെറ്റാണ്. എല്ലാവരുടെയും ഒപ്പം നിര്‍ത്താനുള്ള രാഷ്ട്രീയ ചൂഷണമാണ് ബിജെപി നടത്തുന്നതെന്നും എംഎം ലോറന്‍സ് വ്യക്തമാക്കി. എഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന രണ്ടാം ഘട്ട സമരത്തിന്റെ തുടക്കമായാണ് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള തിരുവനന്തപുരത്തെ പോലീസ് അസ്ഥാനത്തിന് മുന്നില്‍ ഉപവാസം സമരം സംഘടിപ്പിച്ചത്. എല്ലാ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലും ബിജെപി പ്രതിഷേധയോഗവും സംഘടിപ്പിച്ചിരുന്നു.

അതേസമയം, പ്രതിഷേധത്തിന്റെ ഭാഗമായാണ് താന്‍ സമരത്തിനെത്തിയതെന്നായിരുന്നു സമരത്തിനെകുറിച്ച് മിലന്‍ മാധ്യമങ്ങളോട് പറഞ്ഞു. തൂരുമാനം വ്യക്തിപരമാണ്. എന്നാല്‍ വീട്ടുകാര്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നില്ലെന്നുമായിരുന്നു പ്ലസ് ടു വിദ്യാര്‍ഥിയായ മിലന്റെ പ്രതികരണം.

പിള്ള മാമനാ, വാടാ മക്കളെ… മിസ്ഡ് കോള്‍ രാഷ്ട്രീയത്തില്‍ നിന്നും മഞ്ച് രാഷ്ട്രീയത്തിലേക്ക് ‘വളരുന്ന’ ബിജെപി

സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ കൊച്ചുമകന്‍ ബിജെപിയുടെ ഉപവാസ വേദിയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍