UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ.എസ്.യു സംസ്ഥാന ക്യാമ്പില്‍ ചേരിതിരിഞ്ഞ് കയ്യാങ്കളി; ഐ ഗ്രൂപ്പ് യോഗം ബഹിഷ്‌കരിച്ചു

ബ്ലോക്ക് കമ്മിറ്റികള്‍ സംഘടിപ്പിക്കുന്നത് അകാരണമായി വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഐ ഗ്രൂപ്പ് യോഗം ബഹിഷ്‌കരിച്ചത്.

സംസ്ഥാന സർക്കാരിനെതിരായ സമരങ്ങൾ ഏറ്റെടുക്കുന്നതിൽ കെ എസ് യു പരാജയമാണെന്ന് സംസ്ഥാന ക്യാമ്പ് എക്‌സിക്യൂട്ടീവിൽ വിമർ‌ശനം ഉയർന്നതിന് പിറകെ യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും. വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടക്കുന്ന ദ്വിദിന ക്യാമ്പിലാണ് പ്രതിനിധികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കേരളത്തിന്റെ ചുമതലയുള്ള എന്‍.എസ്.യു ദേശീയ സെക്രട്ടറി നാഗേഷ് കരിയപ്പയുടെ സാന്നിധ്യത്തിലായിരുന്നു ചേരി തിരിഞ്ഞുള്ള രൂക്ഷമായ കയ്യാങ്കളിയും വാക്‌പോരും.

സംഭവത്തെ തുടർന്ന് ഐ ഗ്രൂപ്പ് യോഗം ബഹിഷ്‌കരിച്ചു. ബ്ലോക്ക് കമ്മിറ്റികള്‍ സംഘടിപ്പിക്കുന്നത് അകാരണമായി വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഐ ഗ്രൂപ്പ് യോഗം ബഹിഷ്‌കരിച്ചത്. കേരളത്തില്‍ 140 ബ്ലോക്ക് കമ്മിറ്റികളും പ്രഖ്യാപിക്കാതെ വൈകിപ്പിക്കുന്നെന്നാണ് ഐ വിഭാഗത്തിന്റെ ആരോപണം.

കെ.ടി ജലീല്‍, ജി സുധാകരന്‍ എന്നിവരുടെ ബന്ധു നിയമനം, യൂണിവേഴ്സിറ്റികളിലെ ഭരണസ്തംഭനം തുടങ്ങിയ വിഷയങ്ങളില്‍ സമരത്തിന്‌ നേതൃത്വം നല്‍കാന്‍ കെ.എസ്.യുവിന് സാധിക്കാത്തത് സംസ്ഥാന അധ്യക്ഷന്റെ പരാജയമാണെന്നും യോഗത്തിൽ ആരോപണം ഉണ്ടായതായും റിപ്പോര്‍ട്ടുകൾ‌ പറയുന്നു.

ഇപ്പോഴും അബ്രാഹ്മണര്‍ക്ക് ഇല വേറെ പന്തിയില്‍; നവോത്ഥാന കേരളത്തിലെ അയിത്തക്കാഴ്ചകള്‍

അതേ, ലെനിന്‍ രാജേന്ദ്രന്‍ അന്നേ ന്യൂ ജനറേഷനായിരുന്നു; ‘പ്രേംനസീറിനെ കാണ്‍മാനില്ല’ എന്തുകൊണ്ട് എന്റെ പ്രിയ ചിത്രമാണ്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍