UPDATES

വിപണി/സാമ്പത്തികം

ജിഎസ്ടിക്ക് ഒരു വയസ്സ്; സംസ്ഥാനത്തെ നികുതി വരുമാനത്തിന് തിരിച്ചടി

സംസ്ഥാനത്തെ നികുതി വരുമാനം 20 മുതല്‍ 25 ശതമാനം വരെ വര്‍ധിക്കുമെന്ന കണകൂട്ടലുകള്‍ക്കാണ് തിരിച്ചടിയേറ്റതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവു വലിയ നികുതി പരിഷ്‌കാരമായ ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പായി ഒരു വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിന്റെ നികുതി വരുമാനത്തില്‍ വര്‍ധനയില്ലെന്ന റിപോര്‍ട്ട്. സംസ്ഥാനത്തെ നികുതി വരുമാനം 20 മുതല്‍ 25 ശതമാനം വരെ വര്‍ധിക്കുമെന്ന കണകൂട്ടലുകള്‍ക്കാണ് തിരിച്ചടിയേറ്റതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

വാറ്റ് (മുല്യ വര്‍ധിത നികുതി)നിലനിന്ന ജിഎസ്ടിക്കുമുമ്പുള്ള രണ്ട് വര്‍ഷങ്ങളില്‍ സമയത്ത് സംസ്ഥാനത്തെ വളര്‍ച്ചാ നിരക്ക് 20 ശതമാനം കവിഞ്ഞിരുന്നപ്പോള്‍ ജിഎസ്ടിക്കു ശേഷം 16 ശതമാനം വളര്‍ച്ച മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തെ എട്ടുമാസത്തില്‍ രേഖപ്പെടുത്തിയത്. ജിഎസ്ടിയില്‍ സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി ഉയരുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ബജറ്റ് രൂപപ്പെടുത്തിയത്. കേന്ദ്രം നല്‍കുന്ന നഷ്ടപരിഹാരവും കുടിച്ചേര്‍ത്താണ് ചേര്‍ത്താണ് ഈ വളര്‍ച്ചാനിരക്ക്.

ജിഎസ്ടി പ്രകാരം ഉപഭോക്തൃ ചരക്കുകളുടെ നികുതി കേന്ദ്രം കുറച്ചത് കേരളത്തിന് കനത്ത തിരിച്ചടിയായി. ജിഎസ്ടി നടപ്പാക്കി നാലുമാസം പിന്നിട്ട ശേഷം 2017 നവംബര്‍ 10ന് 213 ഇനങ്ങളുടെ നികുതിയാണ് പരിഷ്‌കരിച്ചിരുന്നു. 178 ഇനങ്ങളുടെ നികുതി 28ല്‍നിന്ന് 18 ശതമാനമാക്കി.
ഇവയില്‍ ബഹുഭൂപരിക്ഷവും ഉപഭോക്തൃ ഇനങ്ങളായിരുന്നു. എന്നാല്‍ ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിച്ചില്ലെന്നാണ് വിലയിരുത്തല്‍. ഇതോടെ സംസ്ഥാനത്തിന് ലഭിച്ചിരുന്ന 14.5 ശതമാനം നികുതി ഒമ്പതുമുതല്‍ 2.5 ശതമാനമായി കൂപ്പുകുത്തുകയായിരുന്നെന്നും ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ടവര്‍ പറയന്നു. ജിഎസ്ടി റിട്ടേണുകളുടെ പരിശോധനയ്ക്കുള്ള ജിഎസ്ടിഎന്‍ സംവിധാനം ഫലപ്രദമാക്കാത്തതും കേരളത്തിന് വെല്ലുവിളിയായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍