UPDATES

വിപണി/സാമ്പത്തികം

ഭിന്ന ശേഷിക്കാർക്കുള്ള വീൽച്ചെയറിന്റെ നികുതി 28 ശതമാനത്തിൽ നിന്നും 5 ശതമാനമാക്കി; 33 ഉൽപ്പന്നങ്ങൾക്ക് ഇനി വിലകുറയും

ധനമന്ത്രി അരുൺ ജയ്റ്റ്ലി യുടെ അധ്യക്ഷതയിൽ ഇന്ന് ഡൽഹിയിൽ ചേർന്ന കൗണ്‍സിൽ യോഗത്തിലാണ് തീരുമാനം

33 ഇനം ഉൽപ്പനങ്ങളുടെ നികുതി വെട്ടിച്ചുരുക്കി 31 മത് ജിഎസ് ടി കൗൺസിൽ യോഗം. ധനമന്ത്രി അരുൺ ജയ്റ്റ്ലി യുടെ അധ്യക്ഷതയിൽ ഇന്ന് ഡൽഹിയിൽ ചേർന്ന കൗണ്‍സിൽ യോഗത്തിലാണ് തീരുമാനം. അവശ്യസാധനങ്ങള്‍ക്കാണ് നികുതിയിളവ് അനുവദിച്ചിരിക്കുന്നത്. 99 ശതമാനം ഉൽപ്പനങ്ങളും 18 ശതമാനം നികുതി സ്ലാബിന് താഴേക്ക് കൊണ്ടുവരാൻ സര്‍ക്കാർ ഉദ്ദേശിക്കുന്നതായ പ്രധാന മന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിറകെയാണ് ജിഎസ് ടി കൗൺസിലിന്റെ തീരുമാനം.

പുതിയ തീരുമാനം നടപ്പാവുന്നതോടെ 18, 12 ശതമാനമായിരുന്നു 26 ഉല്‍പ്പന്നങ്ങളുടെ നികുതി അഞ്ച് ശതമാനമായി കുറയും. ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി 28ൽ നിന്ന് 18 ശതമാനമാക്കി കുറയ്ക്കാനും തീരുമാനമായി.

ഉപയോഗിച്ച ടയർ, ലീഥിയം ബാറ്ററികൾ, വിസിആർ, ടിവി(32 ഇഞ്ച് വരെയുള്ളത്), ഡിഎസ്എൽആർ ക്യാമറ, ബില്യാർഡ്സ് ആൻഡ് സ്നൂക്കേർസ് എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്നു 18 ശതമാനമാക്കിയവയിൽ ഉൾപ്പെടുന്നു. സിമന്‍റടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്. രജ്യത്തെ നിര്‍മാണ മേഖലയ്ക്ക് ആശ്വാസമാവുന്ന തീരുമാനമാണ് ഇത്. രണ്ടു നികുതി സ്ലാബിൽ ഉൾപ്പെട്ടിരുന്ന ചെരുപ്പ് 12 ശതമാനമായി ഏകീകരിച്ചു. ഭിന്ന ശേഷിക്കാർക്കുള്ള വീൽച്ചെയറിന്റെ നികുതിയും 28 ശതമാനത്തിൽ നിന്നം 5 ശതമാനമാക്കി. ഭിന്നശേഷിക്കാരുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം.

അതേസമയം നിരക്ക് കുറയ്ക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. എല്ലാ ഉത്പന്നങ്ങളുടെയും നികുതി 18 ശതമാനത്തിൽ താഴെയാക്കണമെന്നാണ് കോണ്‍ഗ്രസിന്റ ആവശ്യമെന്ന് യോഗത്തിൽ പങ്കെടുത്ത പുതുച്ചേരി മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാൽ സേവന നികുതികളിൽ കുറവ് വരുത്തുണമെന്നാണ് തങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്ന് കേരള ധനമന്ത്രി തോമസ്സ ഐസക് പ്രതികരിച്ചു. എന്നാൽ കേരളത്തിന്റെ ആവശ്യമായി പ്രളയ ദുരിതാശ്വാസത്തിനുള്ള സെസ് സംബന്ധിച്ച് യോഗത്തിൽ തീരുമാനമായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍